വിക്കിപാഠശാല:പഞ്ചായത്ത് (സാങ്കേതികം)

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.
(വിക്കിപാഠശാല:വിക്കി പഞ്ചായത്ത് (സാങ്കേതികം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
വിക്കിപാഠശാല പഞ്ചായത്ത്
വിക്കിപാഠശാല പഞ്ചായത്ത്

പുതിയ വിക്കിബുക്സ് ലോഗോ[തിരുത്തുക]

പുതിയ വിക്കിബുക്സ് ലോഗോയെ മലയാളത്തിലേക്ക് മാറ്റേണ്ട സമയമായിരിക്കുന്നു. Wikibooks എന്നതിന് വിക്കിപാഠശാല എന്നോ വിക്കി പാഠശാല എന്നോ വേണ്ടത്?

അതുപോലെ Open books for an open world എന്നത് മലയാളമാക്കുമ്പോൾ സ്വതന്ത്രലോകത്തിന് സ്വതന്ത്രപുസ്തകങ്ങൾ എന്നു നല്കാമോ? --Sidharthan(സംവാദം) 16:24, 20 ജനുവരി 2009 (UTC)

വിക്കിപാഠശാല മതിയെന്ന് തോന്നുന്നു. തുറന്നപുസ്തകങ്ങൾ ഒരു തുറന്നലോകത്തിന് പറ്റുമൊ? --Sadik Khalid(സംവാദം) 17:30, 20 ജനുവരി 2009 (UTC)
i vote for Sadik bhaay.. പക്ഷെ ആർ ചെയ്യും? പരൂഷാന്ന് പറേണ ഒരു സാധനം വർണോണ്ട് ന്ഇക്ക് പറ്റൂല...--117.196.162.238 12:05, 21 ജനുവരി 2009 (UTC)--Atjesse(സംവാദം) 11:39, 25 ജനുവരി 2009 (UTC)


പടം മാറ്റിയാൽ മതിയോ?? വിക്കിപാഠശാല തന്നെ നല്ലതെന്ന് എനിക്കു തോന്നുന്നു, "സ്വതന്ത്ര പുസ്തകങ്ങൾ തുറന്ന ലോകത്തിനല്ലേ" നല്ലത്?? പുസ്തകത്തിലെ സ്വാതന്ത്ര്യം കളയണ്ടാന്നെന്റെ അഭിപ്രായം--Praveenp(സംവാദം) 12:30, 21 ജനുവരി 2009 (UTC)

"തുറന്ന ലോകം" എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്?--Abhishek Jacob(സംവാദം) 12:48, 21 ജനുവരി 2009 (UTC)

open എന്നതുകൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത് സ്വതന്ത്രം എന്നാണെന്ന് തോന്നുന്നു. open book എന്നിടത്ത് എന്റെ ജീവിതം ഒരു തുറന്ന പുസ്തകം പോലെയാണ് എന്നതല്ല ഉദ്ദേശിക്കുന്നത്. പകരം സ്വതന്ത്ര ലൈസൻസിന്റെ എല്ലാ ചേരുവകളും അതിലുൾപ്പെടുന്നു. അതിനാൽ സ്വതന്ത്രം എന്ന വാക്ക് ഉൾപ്പെടുത്തുന്നതായിരിക്കും കൂടുതൽ ഉചിതം. --Sidharthan(സംവാദം) 14:41, 21 ജനുവരി 2009 (UTC)

വിക്കിബുക്സ് എന്നത് വിക്കിപാഠശാല എന്നു പറയാമോ? വിക്കിപുസ്തകങ്ങൾ എന്നല്ലേ വേണ്ടത്? തുറന്നപുസ്തകം, തുറന്നലോകം എന്നീ പ്രയോഗങ്ങൾ സ്വാതന്ത്ര്യം തന്നെയല്ലേ കാണിക്കുന്നത്? --Sadik Khalid(സംവാദം) 16:45, 21 ജനുവരി 2009 (UTC)
വിക്കിപുസ്തകശാലയിൽനിന്ന്(Wikisource) വേറിട്ട ഒരു വിവർത്തനം എന്ന നിലയിലുമാണ്‌ വിക്കിപാഠശാല എന്ന് സ്വീകരിച്ചിരുന്നത്. --Jacob.jose(സംവാദം) 01:57, 22 ജനുവരി 2009 (UTC)

സ്വതന്ത്രലോകത്തിനൊരു സ്വതന്ത്രഗ്രന്ഥശാല Jithinkuthirappanthy(സംവാദം) 05:26, 7 ഡിസംബർ 2012 (UTC)

ചിത്രം:400px-Wikibooks-logo-ml-noslogan.svg.png[തിരുത്തുക]

ഇതൊന്ന് നോക്കണേ...--Atjesse(സംവാദം) 10:58, 26 ജനുവരി 2009 (UTC)

Logo-no slogan
കളർ സ്കീം ഓകെ. പക്ഷെ അക്ഷരും ഇനിയും ബോൾഡാകണം. --Sidharthan(സംവാദം) 11:01, 26 ജനുവരി 2009 (UTC)
ലോഗോയുടെ കാര്യത്തിലും ഒരു തീരുമാനമെടുക്കുന്നത് നല്ലതായിരിക്കും. അഡ്മിന്മാർ ശ്രദ്ധിക്കുക. —ഈ തിരുത്തൽ നടത്തിയത് Sidharthan (സം‌വാദംസംഭാവനകൾ) 07:10, 10 ഒക്ടോബർ 2009


പുതിയ നാമമേഖലകൾ (new namespaces)[തിരുത്തുക]

വിക്കിപാഠശാലയ്ക്ക് നിലവിൽ അധികമായി രണ്ട് പുതിയ നാമമേഖലകൾ ആവശ്യമുണ്ട്. പാചകപുസ്തകം (Cookbook), വിഷയം (Subject) എന്നിവയാണവ. വിഷയങ്ങളെ പ്രതിപാദിക്കുന്ന താളുകളെ സാധാരണ താളുകളിൽ നിന്നും വേർതിരിക്കുന്നതിനാണ്‌ വിഷയം എന്ന നാമമേഖല, ഈ നാമമേഖലയിൽ വരേണ്ട താളുകൾ നിലവിൽ പ്രധാന നാമമേഖലയിൽ തന്നെയോ, വിക്കിപാഠശാല എന്ന നാമമേഖലയിലോ ആണ് ചേർത്തിരിക്കുന്നത്. പചകകുറിപ്പുകൾക്കായി പ്രതേകം നാമമേഖല ഇം‌വിക്കിപാഠശാലയിൽ നിലവിലുണ്ട്, ഇവിടെയും അത് ആവശ്യമാണ് നിലവിൽ നാമമേഖലയില്ലാതെ തന്നെ പാചകപുസ്തകം:സാമ്പാർ എന്ന രീതിയിൽ ഉണ്ടെങ്കിലും അവ പ്രധാന നാമമേഖലയിലാണുള്ളത്. ഇവയുടെ സം‌വാദങ്ങൾക്ക് വിഷയത്തിന്റെ സം‌വാദം (Subject talk), പാചകപുസ്തകത്തിന്റെ സം‌വാദം (Cookbook talk) എന്നിങ്ങനെ നൽകാവുന്നതാണ്‌. ഇതിൽ എനിക്കൽപ്പം പിശക് തോന്നുന്നത് പാചകപുസ്തകത്തിന്റെ സം‌വാദം അല്പം നീളം കൂടിപ്പോയോ എന്നതിലാണ്‌. നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുക. --ജുനൈദ്(സംവാദം) 04:56, 10 ഒക്ടോബർ 2009 (UTC)

പാചകപുസ്തകത്തിന്റെ സം‌വാദം എന്നത് പാചകപുസ്തകസം‌വാദം എന്നു പോരെ. വിഷയത്തിന്റെ സം‌വാദം എന്നത് വിഷയസം‌വാദം എന്നും.--prasanth|പ്രശാന്ത് ഇറവങ്കര(സംവാദം) 07:34, 10 ഒക്ടോബർ 2009 (UTC)

പാഠശാലാക്കാര്യങ്ങളിൽ മൂന്ന് നാല് മാസം മൂപ്പുള്ളോണ്ട് പറയ്യാ... ഇവിടെ ഇങ്ങനെ ഒരു ടോപ്പിക്ക് ഇട്ടിട്ട് കാര്യില്ല്യ.. പോയി വിക്കിപീഡിയയുടെ പഞ്ചായത്തിലും മെയിലിങ്ങ് ലിസ്റ്റിലും ഒരഞ്ചാറ് ആറ്റം ബോംബിട്ടാൽ ഒന്നോ രണ്ടോ റിപ്ലേ കിട്ടും!! പീഡിയ പഞ്ചായട്ഠിൽ ഇത് ഒന്ന് നോട്ടിഫൈ ചെയ്യു..--Atjesse(സംവാദം) 09:46, 10 ഒക്ടോബർ 2009 (UTC)
മെയിലിങ് ലിസ്റ്റ് ധാരാളമാണ് ജെസ്സെ.. പിന്നെ പാചകപുസ്തകം എന്ന നാമമേഖല നിർമ്മിക്കുന്നതിനു മുൻപ് പാചകപുസ്തകം: എന്നതിൽ തുടങ്ങുന്ന എല്ലാ താളുകളും പേരുമാറ്റണം. അല്ലെങ്കിൽ ആ താളുകൾ പിന്നെ ആക്സസ് ചെയ്യാൻ പറ്റില്ല. തൽക്കാലം പാചകപുസ്തകം- എന്ന രീതിയിലേക്ക് മാറ്റി കോളൻ ഉപയോഗിക്കുന്ന താളുകളെ ഡിലിറ്റ് ചെയ്യണം. പേരിൽ കോളൻ ഉപയോഗിക്കുന്നതിനെ നിരുത്സാഹപ്പെടുത്തുന്നതാണ് ഏറ്റവും നല്ലത്. --Vssun(സംവാദം) 10:36, 10 ഒക്ടോബർ 2009 (UTC)
അങ്ങനെ ഒരു പ്രശ്നമുണ്ടോ, വിക്കിപീഡിയയിൽ അങ്ങനെ സംഭവിച്ചിരുന്നോ? --ജുനൈദ്(സംവാദം) 11:41, 10 ഒക്ടോബർ 2009 (UTC)
വിക്കിപീഡിയയിൽ WP എന്ന അലിയാസ് വന്നതിനു ശേഷം ഒരു താൾ ഇത്തരത്തിൽ ആക്സസ് ചെയ്യാൻ പറ്റാതായി. പിന്നീട് ബഗ്സില്ലയിൽ പറഞ്ഞാണ് മാറ്റിയത്. --Vssun(സംവാദം) 16:04, 22 മാർച്ച് 2010 (UTC)
അത്തരം താളുകളുടേയെല്ലാം പേരുകൾ മാറ്റിയിരുന്നു (കൂറേ നാളായി ;‌) --ജുനൈദ്(സംവാദം) 16:46, 22 മാർച്ച് 2010 (UTC)
ബഗ് ഇവിടെ --Vssun(സംവാദം) 05:04, 17 മേയ് 2010 (UTC)

Yes check.svg പുതിയ നാമമേഖലകളും അലിയാസുകളും നിലവിൽ വന്നു. --ജുനൈദ്(സംവാദം) 03:29, 18 മേയ് 2010 (UTC)

ലോഗോ[തിരുത്തുക]

വിക്കി.png

സാദിഖ് പറഞ്ഞ സ്ലോഗൻ വച്ച് ഉണ്ടാക്കിയതാ..പക്ഷേ ഫയലിന്റെ പേര്‌ മാറിപ്പോയി --സുഗീഷ്(സംവാദം) 18:28, 22 മാർച്ച് 2010 (UTC)

എങ്ങനാ ഇത് മാറ്റ്വ?--Atjesse(സംവാദം) 05:40, 26 മാർച്ച് 2010 (UTC)


ചിഹ്നം[തിരുത്തുക]

Wikibooks-logo-ml.svg

ഇവിടത്തെ ചർച്ചകൾ ശ്രദ്ധിച്ചില്ല. പ്രോജക്റ്റിന് പുതിയൊരു ലോഗോ ഉണ്ടാക്കിയിട്ടുണ്ട്. വേണ്ട മാറ്റങ്ങൾ നിർദ്ദേശിക്കുക. സമവായമാകുകയാണെങ്കിൽ ഈ ലോഗോ ഫലത്തിൽ വരുത്താൻ ബഗ് ചെയ്യാം. മുകളിൽ സുഗീഷ് നിർമ്മിച്ച ലോഗോ ആണ് നല്ലതെങ്കിൽ അത് സ്വീകരിക്കാവുന്നതാണ്. --Vssun(സംവാദം) 17:11, 6 ഡിസംബർ 2012 (UTC)

സുഗീഷ് നിർമ്മിച്ച ലഗോയിൽ, സുനിൽ മാഷിന്റെ ലോഗോയിലെ രണ്ടാമത്തെ വരിയിലെ എഴുത്ത് ഉപയോഗിച്ച് പുതുതായൊന്ന് സൃഷ്ടിക്കുന്നതാവും നല്ലതെന്ന് തോന്നുന്നു. --Adv.tksujith(സംവാദം) 17:48, 6 ഡിസംബർ 2012 (UTC)
നിഷ്കർഷിക്കപ്പെട്ട രീതിയിലാണ് പുതിയ ലോഗോയുടെ അളവുകളും ഫോർമാറ്റും (svg) തയാറാക്കിയിരിക്കുന്നത്. ഇംഗ്ലീഷിൽ വിക്കിബുക്സ് എന്നെഴുതിയിരിക്കുന്ന പോലെ ഒരു കട്ടിയുള്ള ഫോണ്ടിനുവേണ്ടിയാണ്, പരിഷ്കരിച്ച മീര ഫോണ്ടിൽ വിക്കിപാഠശാല എന്നെഴുതിയത്. പകരം സുഗീഷിന്റെ ലോഗോയിൽ ഉപയോഗിച്ചിരിക്കുന്ന ഫോണ്ട് (രചന) ഉപയോഗിച്ചാൽ മതിയോ?--Vssun(സംവാദം) 09:26, 7 ഡിസംബർ 2012 (UTC)
ബഗ് ഇവിടെക്കാണുക. bugzilla:43111 --Vssun(സംവാദം) 07:16, 14 ഡിസംബർ 2012 (UTC)

ഇറക്കുമതി[തിരുത്തുക]

മലയാളം വിക്കിയിൽ നിന്നുള്ള ഉള്ളടക്കങ്ങൾ നാൾപതിപ്പടക്കം ഇവിടേയ്ക്ക് ഇറക്കുമതി ചെയ്യാൻ ശ്രമിച്ചപ്പോൾ ഈ ടൂൾ കോൺഫിഗർ ചെയ്തിട്ടില്ലെന്ന് മനസ്സിലായി. സമാനമായി പല ഫലകങ്ങളും ഇംഗ്ലീഷ് വിക്കിബുക്സിൽ നിന്ന് കൊണ്ടുവരേണ്ട ആവശ്യമുണ്ട്. ബഗ്ഗ് ഫയൽ ചെയ്തപ്പോൾ പഞ്ചായത്തിൽ തിരുമാനം വേണമെന്ന് പറയുന്നു. ഇംഗ്ലീഷ് വിക്കിബുക്സിൽ നിന്നും മലയാളം വിക്കിപീഡിയയിൽ നിന്നും കാര്യനിർവ്വഹകർക്ക് എളുപ്പം താളുകൾ ഇറക്കുന്നുള്ള ഫീച്ചറിനായി ചർച്ചയ്ക്ക് വയ്ക്കുന്നു.--മനോജ്‌ .കെ (സംവാദം) 07:47, 25 ജൂൺ 2013 (UTC)

float --Vssun(സംവാദം) 23:59, 25 ജൂൺ 2013 (UTC)
Yes check.svg ഈ സംവിധാനം ലഭ്യമായി --മനോജ്‌ .കെ (സംവാദം) 18:40, 8 ജൂലൈ 2013 (UTC)