വിക്കിപാഠശാല:പഞ്ചായത്ത് (സഹായം)
ദൃശ്യരൂപം
വാർത്തകൾ (ചർച്ച തുടങ്ങുക) |
നയരൂപീകരണം (ചർച്ച തുടങ്ങുക) |
സാങ്കേതികം (ചർച്ച തുടങ്ങുക) |
നിർദ്ദേശങ്ങൾ (ചർച്ച തുടങ്ങുക) |
സഹായം (ചർച്ച തുടങ്ങുക) |
പലവക (ചർച്ച തുടങ്ങുക) |
ഒരു എഞ്ചിനീറിംഗ് മെക്കാനിക്സ് ടെക്സ്റ്റ് ബുക്ക് ഉണ്ടാക്കാനുള്ള ശ്രമം.
[തിരുത്തുക]പ്രിയ വിക്കി സുഹൃത്തുക്കളെ ,
ഇന്ന് മലയാളഭാഷയിൽ ഒരു സാങ്കേതിക വിഷയത്തിലും നല്ല പുസ്തകങ്ങൾ ലഭ്യമല്ല. ഒരു ഉപരിപടനത്തിനു യോജിക്കാത്ത ഭാഷ എന്ന ചീത്തപ്പേര് നമുക്ക് കഴികി കളയണം. അതിനായി നമുക്ക് മലയാള ഭാഷയിൽ തന്നെ ഉള്ള പുസ്തകങ്ങൾ ഉണ്ടാവണം. ഉപരി പഠനങ്ങൾ നമുക്ക് നമ്മുടെ ഭാഷയിൽ തന്നെ നിർവഹിക്കാൻ കഴിയണം. അതിനുള്ള ഒരു എളിയ സംരംഭം ആണ് ഈ പുസ്തകം
ഇന്ന് എല്ലാ എഞ്ചിനീറിംഗ് വിദ്യാർത്ഥികളും പഠിക്കുന്ന ഒരു വിഷയം ആണ് എഞ്ചിനീയറിംഗ് മെക്കാനിക്സ്. അതിനാൽ ഞാൻ ഈ വിഷയം തന്നെ ആദ്യം ശ്രമിക്കുന്നു. ഈ വിഷയത്തിൽ താഴെ കാണുന്ന സഹായങ്ങൾ ഞാൻ സ്വാഗതം ചെയ്യുന്നു
- ൧. ഈ വിഷയത്തിലെ തത്തുല്ല്യ പടങ്ങൾ എനിക്ക് പരിചിതം അല്ല, അതില ദയവായി അവയിലെ തെറ്റുകൾ തിരുത്തുക.
- ൨. ഒരു വിഷയ സൂചിക മാത്രമാണ് ഞാൻ ഉണ്ടാക്കിയത്. അവയിൽ വിവരങ്ങൾ നിറക്കാം സഹായിക്കുക
- ൩. കേരളത്തിലെ സർവകലാശാലയിലെ ചോദ്യ പേപ്പറുകൾ അപ്‌ലോഡ് ചെയ്യുക ( കഴിയുമെങ്ങിൽ മലയാള തർജ്ജമ അടക്കം )
- ൪. ആംഗലേയ വിക്കിബുക്ക്സ് ചെയ്യുന്ന പോലെ ഇതൊരു .പിഡിഎഫ് രൂപത്തിൽ ആളുകൾക്ക് എടുക്കാൻ കഴിയുന്ന സൗകര്യം ഈര്പ്പെടുത്തുക
ഈ പുസ്തകം ഒരു താളിൽ തന്നെ ഉൾപ്പെടുത്തിയത് അതിന്റെ സമഗ്രതക്ക് വേണ്ടിയാണു. അതിലെ ഓരോ ഖട്ടങ്ങൾ കഴിയുമ്പോളും നമുക്ക് വേവ്വെയെ പേജുകൾ ഉണ്ടാക്കി അവയിലേക്കു മാറ്റാവുന്നതാണ്.
നന്ദി ശ്രീനാഥ് എ എം അധ്യാപകൻ NIT കാലിക്കറ്റ്
- ഇഷ്ടമുള്ള വിഷമയാണ്. ആവും വിധം സഹായിക്കാം --Manojk(സംവാദം) 12:29, 16 മേയ് 2013 (UTC)
- മൂലഗ്രന്ഥമായി ഏതെങ്കിലും പബ്ലിഷറുടെ ടെക്സ്റ്റ് ബുക്ക് അവലംബിച്ചിട്ടാണോ ഇത് തയ്യാറാക്കുന്നത്. സ്വതന്ത്രമായ ഉള്ളടക്കമാണെങ്കിലും അവ ഒന്നോ രണ്ടോ പുസ്തകങ്ങൾ പരിശോധിച്ച് തയ്യാറാക്കുന്നതായിരിക്കും നല്ലത്. ചിത്രങ്ങളും മറ്റും http://inkscape.org/ ഉപയോഗിച്ച് വരച്ചെടുക്കേണ്ടി വന്നേയ്ക്കാം. വിഷയസൂചിക നന്നായിട്ടുണ്ട്.മൂന്നാമത്തെ കാര്യമായ സർവ്വകലാശാലകളുടെ ചോദ്യപ്പേപ്പറുകൾക്ക് പകർപ്പാവകാശമുള്ളതിനാൽ അതുപോലെ അപ്ലോഡ് ചെയ്യാൻ സാധിക്കുമെന്ന് തോന്നുന്നില്ല. അതിലെ ചോദ്യോത്തരങ്ങൾ ഇവിടെ ഉദാഹരിക്കാൻ സാധിച്ചേയ്ക്കും. മലയാളത്തിൽ ഭംഗിയായി ടൈപ്പ് സെറ്റ് (LaTeX ൽ തന്നെ) ചെയ്യുന്നതിൽ എനിക്ക് സഹായിക്കാൻ കഴിഞ്ഞേക്കും. വിക്കിഗ്രന്ഥശാലയ്ക്ക് വേണ്ടി ചില പുസ്തകങ്ങൾ ചെയ്തുള്ള പരിചയമുണ്ട്.--Manojk(സംവാദം) 13:13, 16 മേയ് 2013 (UTC)
- താത്പര്യം അറിയിക്കുന്നു. പുസ്തകത്തിന്റെ കണ്ണി?? - Alfasst(സംവാദം) 09:28, 15 നവംബർ 2013 (UTC)