ഉപയോക്താവിന്റെ സംവാദം:Keralafarmer
വിഷയം ചേർക്കുകനമസ്കാരം Keralafarmer !,
വിക്കിപാഠശാലയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപാഠശാല അനുഭവം ആശംസിക്കുന്നു.
വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപാഠശാലയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപാഠശാല മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.
ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ ഞങ്ങളോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി തത്സമയ സംവാദം ലിങ്കിൽ ക്ലിക്ക് ചെയ്യുക. ആരെങ്കിലും ചാറ്റ്റൂമിൽ ഉണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതണ്.
-- അനൂപൻ(സംവാദം) 09:03, 16 ഡിസംബർ 2008 (UTC)
റബർ
[തിരുത്തുക]ആ താൾ എത്ര മിനിറ്റുകൾ മുമ്പ് പോസ്റ്റ് ചെയ്തതാണെന്ന് ഞങ്ങൽക്കറിയുവാൻ സാധിക്കും...ഏതായാലും മലയാളം വിക്കിപാഠശാലയിൽ ഇങ്ങനെ വാൻഡാലിസം തുടർന്നാൽ താങ്കളെ തിരുട്ഠൽ നടത്തുന്നതിൽ നിന്ന് തടയുന്നതായിരിക്കും.--Atjesse(സംവാദം) 12:46, 16 ഡിസംബർ 2008 (UTC)
ഇതെന്താ വെള്ളരിക്ക പട്ടണമാണോ? (Keralafarmer(സംവാദം) 12:55, 16 ഡിസംബർ 2008 (UTC))
അല്ല...ഇത് വിക്കിബുക്സാണ്... ഇവിടെ ഉള്ള സമൂഹം പറയുന്നതേ എനിക്ക് ചെയ്യുവാൻ പറ്റുകയുള്ളു.. പിന്നെ..w:വെള്ളരിക്കയെപറ്റി വിക്കിപീഡീയയിൽ ഒരു ലേഖനം തുടങ്ങാമോ?...ഒരു ഫാർമറിൽനിന്നുള്ള ലേഖനം ആ ഫലട്ഠെക്കുറിച്ച് കൂടുതൽ അറിയുവാൻ അനേകരെ സഹായിക്കും..--Atjesse(സംവാദം) 13:29, 16 ഡിസംബർ 2008 (UTC)
റബ്ബറിന്റെ സ്ഥിതിവിവര കണക്കുകളുടെ വിശകലനം വിക്കിയിൽ പാടില്ല എന്നുണ്ടോ? വിക്കി ബുക്ക്സിലെ അഡ്മിനിസ്ട്രേറ്റർമാർക്ക് വായിക്കുവാൻ എന്റെ അഭിപ്രായം ഞാനിവിടെ ചേർത്തിട്ടുണ്ട് (Keralafarmer(സംവാദം) 04:48, 17 ഡിസംബർ 2008 (UTC))
- താങ്കൾ സൃഷ്ടിച്ച രണ്ടു ലേഖനങ്ങൾ ഡിലീറ്റ് ചെയ്യാനുള്ള കാരണം ഏറ്റവും ലളിതമായി പറഞ്ഞാൽ അവ രണ്ടും വിക്കി ബുക്സിനു ചേർന്നതല്ല എന്നുള്ളതാണ്. വിക്കിബുക്സ് എന്താണെന്ന് ഇവിടെ കാണാം. മറ്റൊരു കാരണം റബ്ബറിന്റെ സ്ഥിതിവിവരക്കണക്കുകൾക്ക് പകർപ്പവകാശം ഉണ്ടെന്നുള്ളതാണ്. വിക്കിമീഡിയ സംരഭങ്ങളിൽ പകർപ്പവകാശമുള്ള ലേഖനങ്ങളോ മറ്റു ലിഖിതരൂപങ്ങളോ യാതൊരു കാരണവശാലും പ്രസിദ്ധീകരിക്കരുത്. റബ്ബർ സ്ഥിതി വിവരക്കണക്കുകൾ വിവരാവകാശ നിയമപ്രകാരം ആർക്കും അറിയാം എന്നുള്ളതു കൊണ്ട് അത് GFDL ലൈസൻസിനു കീഴിനു വരുമെന്ന് പറയുന്നതിൽ അർത്ഥമില്ല. അതുകൊണ്ട് താങ്കൾ റബ്ബർ ബോർഡിന്റെ സൈറ്റിൽ നിന്നു പകർത്തിയ പട്ടികകൾ പകർപ്പവകാശമുള്ള സൃഷ്ടി തന്നെ. ഇനി ആദ്യമായ കമ്പ്യൂട്ടർ കണ്ടെത്തിയ വ്യക്തിയെ പറ്റി താങ്കൾ എഴുതിയ ലേഖനം. അതും വിക്കിബുക്സിനു ചേർന്ന ഉള്ളടക്കമല്ല. വിക്കിബുക്സിൽ മലയാളം കമ്പ്യൂട്ടിനെ പറ്റി ഒരു പുസ്തകംഎഴുതി അതിൽ വ്യക്തമായ തെളിവുകൾ ഉണ്ടെങ്കിൽ(ബ്ലോഗുകൾ വിക്കി സംരഭങ്ങളിൽ അവലംബം ആയി സ്വീകരിക്കില്ല എന്നറിയിക്കട്ടെ) ഈ ഭാഗം ചേർക്കുന്നതിൽ തെറ്റില്ല. താങ്കളിൽ നിന്നു മലയാളം കമ്പ്യൂട്ടിങ്ങിനെ പറ്റി ഒരു വിശദമായ പുസ്തകം പ്രതീക്ഷിച്ചു കൊള്ളുന്നു. സ്നേഹാശംസകളോടെ --അനൂപൻ(സംവാദം) 17:22, 17 ഡിസംബർ 2008 (UTC)
അനുപിന്റെ “ഇനി ആദ്യമായ കമ്പ്യൂട്ടർ കണ്ടെത്തിയ വ്യക്തിയെ പറ്റി താങ്കൾ എഴുതിയ ലേഖനം. “ എന്ന മുകളിലുള്ള വാചകത്തിലെ പരിഹാസം ശരിക്കും ബോധിച്ചു.ആ ലേഖനത്തിന്റെ ലിങ്ക് കൂടെ കൊടുക്കാമായിരുന്നു. ഇങ്ങനെതന്നെ വേണം, തുടരു.(59.93.8.157 04:50, 19 ഡിസംബർ 2008 (UTC))
സംവാദം - അകത്തും പുറത്തും
[തിരുത്തുക]ചന്ദ്രേട്ടാ, വിക്കി സംരംഭങ്ങളിലെ സംവാദങ്ങൾ അതാത് സംരംഭങ്ങളിൽ തന്നെ നിർത്തിയാൽ നന്നായിരുന്നു. പുറത്തേക്ക് വലിച്ചിഴക്കുന്നത് നല്ല നടപടിയല്ല. എസ്.എം.സിയോ ബ്ലോഗർമാരോ (സഹായിക്കുന്നവരെ വിസ്മരിക്കുന്നില്ല. ബഹുഭൂരിപക്ഷത്തിന്റെ കാര്യമാണ് പറയുന്നത്) ഇവിടെ ഊർജ്ജിതമായി പണിയെടുക്കാനോ സഹായിക്കാനോ വരുന്നില്ലെന്നിരിക്കെ അവരോട് പരാതി പറഞ്ഞിട്ടു കാര്യമുണ്ടോ? ഓരോ സംരംഭത്തിനും വ്യവസ്ഥാപിത ലക്ഷ്യങ്ങളും ഉദ്ദേശ്യങ്ങളും ഉണ്ട്. നമുക്കിഷ്ടമുള്ളതെന്തും നമുക്ക് ചേർക്കാനുള്ളതല്ല വിക്കിമീഡിയ സംരംഭങ്ങൾ. അതിന് ബ്ലോഗുകൾ തന്നെ ആശ്രയം. അതാത് സംരംഭങ്ങൾ എന്തിനു നിലകൊള്ളുന്നുവെന്നു/ നിലകൊള്ളുന്നില്ല മനസ്സിലാക്കിയാൽ ഈ പ്രശ്നങ്ങൾ ഒഴിവാക്കാവാവുന്നതേ ഉള്ളൂ. ചന്ദ്രേട്ടന് സ്വന്തം അറിവും കഴിവും വെച്ച് എഴുതാവുന്ന ഒരുപാടു കാര്യങ്ങൾ ഈ സംരംഭങ്ങളിലുണ്ട്. ദയവായി സഹകരിക്കുക. ആനന്ദപരമായ തിരുത്തലുകൾ ആശംസിച്ചുകൊണ്ട്. നന്ദി! --Jyothis(സംവാദം) 20:19, 17 ഡിസംബർ 2008 (UTC)
Jyothis
താങ്കളുടെ നിർദ്ദേശങ്ങൾക്ക് നന്ദി. "ചന്ദ്രേട്ടന് സ്വന്തം അറിവും കഴിവും വെച്ച് എഴുതാവുന്ന ഒരുപാടു കാര്യങ്ങൾ ഈ സംരംഭങ്ങളിലുണ്ട്." അതിനെന്നെ പ്രാപ്തനാക്കേണ്ട നിങ്ങളെപ്പോലുള്ളവർ വിക്കിയിലുള്ളപ്പോൾ അഡ്മിൻ മാരല്ലാത്ത എന്നെപ്പോലുള്ളവർ തന്നെ എനിക്കെതിരെ പടവാളുമായി വരുന്നു. അതെന്തു കഷ്ടം. സ്കൂൾ വിദ്യാർത്ഥികളെ ഞാനും ഈ സംരംഭത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഒരു സ്ഥിരം വിക്കി ഉപയോക്താവ് അല്ലാത്ത എനിക്ക് എന്റെ ഒരു ഉള്ളടക്കം വിക്കിയിൽ എവിടെയാണ് ഇടേണ്ടത് എന്നുപോലും അറിയില്ല. എനിക്കേറ്റവും കൂടുതൽ കൃത്യമായി അറിയാവുന്നത് റബ്ബർ കണക്കുകളുടെ വിശകലനം മാത്രമാണ്. എം.ബി.എ യ്ക്കും, എക്കണോമിക്സ് പി.ജി യ്ക്കും, പി.എച്ച്.ഡിക്കും എന്നിൽ നിന്ന് പലരും എന്റെ പഠനം ഉപയോഗിക്കുന്നതായി അറിയാം. അനൂപൻ പറയുന്നു ഞാൻ റബ്ബർ ബോർഡ് പ്രസിദ്ധീകരിച്ചത് മലയാളത്തിൽ തർജമ ചെയ്ത് പ്രസിദ്ധീകരിച്ചതാണ് എന്ന്. അങ്ങനെയെങ്കിൽ താഴെക്കാണുന്ന എന്റെ പഠനം റബ്ബർ ബോർഡിന്റെ വെബ് സൈറ്റിൽ ഒന്ന് കാട്ടിത്തരുക. കോപ്പി റൈറ്റിന്റെ കാര്യം പറഞ്ഞാൽ മലയാളത്തിലെ എത്ര വാക്കുകൾ വിക്കിയിലുണ്ടാവും കോപ്പി റൈറ്റോടെ ആരും പ്രസിദ്ധീകരിച്ചിട്ടില്ലാത്തത്. നിങ്ങളെപ്പോലുള്ളവർ ചെയ്യേണ്ടത പലരും അവരവർക്ക് വിലപിടിപ്പുള്ളതാണ് എന്ന് തോന്നുന്നവ വിക്കിയിൽ ഏതെങ്കിലും ഒരു തെറ്റായ ഇടത്തിട്ടാൽ അതിനെ വെട്ടി മാറ്റുന്നതിന് പകരം ശരിയായ ഇടം കാട്ടിക്കൊടുക്കുകയോ തിരുത്തൽ നടത്തി സഹായിക്കുകയോ ചെയ്യാം. അതല്ല എങ്കിൽ വിക്കി പോളിസിയുടെ പ്രസക്ത ഭാഗം റഫറൻസായി കാട്ടിക്കൊടുക്കാം. വിക്കിയുടെ സംരംഭകനായ ജിമ്മി വെയിൽസിന്റെ അഭിപ്രായം തന്നെ മൂന്നു ഭാഗങ്ങളായി പ്രസിദ്ധീകരിച്ചിട്ടുള്ളത് കേൾക്കൂ . (Keralafarmer(സംവാദം) 00:50, 19 ഡിസംബർ 2008 (UTC))
അങ്ങനെ പറഞ്ഞു കൊടുക്ക് മാഷെ ഈ പിള്ളാർക്കൊന്നും ലോകം തിരിയില്ല. വിമർശനം പുറത്തൊരു പേജിൽ വന്നപ്പോൾ അവർക്ക് നൊന്തു.കുത്തക മുതലാളിമാരെക്കാൾ വൃത്തി കെട്ട പരിപാടിയാണ് ഇവർ കൂട്ടം കൂടി ചെയ്യുന്നത്--94.99.60.246 00:46, 19 ഡിസംബർ 2008 (UTC)
ലഭ്യതയും ആവശ്യകതയും
വർഷം | ഉല്പാദനം | ഇറക്കുമതി | ആകെ ലഭ്യത | ഉപഭോഗം | കയറ്റുമതി | ക്രമക്കേട് | നീക്കിയിരിപ്പ് |
---|---|---|---|---|---|---|---|
1995-96 | 103190 | ||||||
1996-97 | 549425 | 19770 | 672385 | 561765 | 1578 | 1712 | 107310 |
1997-98 | 583830 | 32070 | 7233210 | 571820 | 1415 | 2675 | 147300 |
1998-99 | 605045 | 29534 | 781879 | 591545 | 1840 | 529 | 187965 |
1999-2000 | 622265 | 20213 | 830443 | 628110 | 5989 | 3774 | 192570 |
2000-01 | 630405 | 8970 | 831945 | 631475 | 13356 | 3214 | 183900 |
2001-02 | 631400 | 49769 | 865069 | 638210 | 6995 | 26794 | 193070 |
2002-03 | 649435 | 26217 | 868722 | 695425 | 55311 | -9 | 117995 |
2003-04 | 711650 | 44199 | 873844 | 719600 | 75795 | -1 | 78340 |
2004-05 | 749665 | 72835 | 900840 | 755405 | 46150 | -6915 | 106200 |
2005-06 | 802625 | 45285 | 954110 | 801110 | 73830 | -13850 | 93020 |
2006-07 | 852895 | 89699 | 1035614 | 820305 | 56545 | -6426 | 165190 |
2007-08 | 825345 | 89295 | 1079830 | 861455 | 60280 | -9025 | 167120 |
ഇതേ രീതിയിൽ റബ്ബർ ബോർഡിന്റെ വെബ് സൈറ്റിൽ ലഭ്യമല്ലാത്തിടത്തോളം ഇത് കോപ്പി റൈറ്റ് വയലേഷൻ ആകുമോ? (Keralafarmer(സംവാദം))
റഫറൻസ്
[തിരുത്തുക]ഇൻഡ്യൻ റബ്ബർ സ്റാറ്റിസ്റ്റിക്സ് , വാല്യം, 26, 31 പ്രസിദ്ധീകരണ വർഷം 2003, 2008, പ്രസാധകന്റെ പേര് - ഇന്ത്യൻ റബ്ബർ ബോർഡ്, വിലാസം, റബ്ബർ ബോർഡ് (മിനിസ്ട്രി ഓഫ് കോമേഴ്സ് ആന്റ് ഇൻഡസ്ട്രി) ഭാരത് സർക്കാർ, കോട്ടയം - 686 002, ഇൻഡ്യ (Keralafarmer(സംവാദം) 00:22, 19 ഡിസംബർ 2008 (UTC))
സംവാദം നീക്കംചെയ്യുന്നത്
[തിരുത്തുക]സംവാദം നീക്കംചെയ്യുന്നത് വിക്കിക്ക് ചേർന്ന നടപടിയല്ല. പുനഃസ്ഥാപിക്കുന്നു. --Sadik Khalid(സംവാദം) 08:21, 24 ഡിസംബർ 2008 (UTC)
വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം
[തിരുത്തുക]If you are not able to read the below message, please click here for the English version
നമസ്കാരം! Keralafarmer
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. 2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot(സംവാദം) 15:25, 26 നവംബർ 2013 (UTC)