വിക്കിപീഡിയ കൈപ്പുസ്തകം/പ്രസിദ്ധീകരണാനുമതിയും ബാദ്ധ്യതാനിരാകരണവും

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.

പ്രസിദ്ധീകരണാനുമതി[തിരുത്തുക]

ഇതിലുൾക്കൊള്ളുന്ന വിവരങ്ങളെ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ-എലൈക് 2.5 ഇന്ത്യ അനുവാദപത്രം (Creative Commons Attribution-Share Alike 2.5 India License – CC-BY-SA 2.5 India) പ്രകാരം പ്രസിദ്ധീകരിച്ചിരിക്കുന്നു. ഈ അനുമതി ഉള്ളടക്കത്തെ ഇതേ അവസ്ഥയിലോ രൂപമാറ്റം വരുത്തിയോ ഏതു വിധേനയുമുള്ള പുനരുപയോഗത്തിനും താങ്കളെ അനുവദിക്കുന്നു. പക്ഷേ അങ്ങനെ ചെയ്യുമ്പോൾ പുതിയ ഉള്ളടക്കവും സമാന അനുമതിയിൽ പ്രസിദ്ധീകരിക്കുന്നുണ്ടെന്നും ഉടമസ്ഥരായ മലയാളം വിക്കിസമൂഹത്തിനു കടപ്പാട് രേഖപ്പെടുത്തുന്നുണ്ടെന്നും ഉറപ്പാക്കുക. അനുവാദപത്രങ്ങളുടെ സാധുവായ രൂപത്തിന് അവയുടെ യഥാർത്ഥ ഇംഗ്ലീഷ് പതിപ്പ് കാണുക.
പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ലേഖനങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾക്കും മറ്റു് പ്രമാണങ്ങൾക്കും മലയാളം വിക്കിപീഡിയയിൽ നിർ‌വചിച്ചിരിക്കുന്ന അതേ പകർപ്പവകാശനിയമങ്ങൾ പുസ്തകത്തിലും ബാധകമാണു്. അതിനാൽ ചിത്രമോ മറ്റേതിലും പ്രമാണങ്ങളോ പകർത്താനോ പുനരുപയോഗിക്കാനോ ഉദ്ദേശമുണ്ടെങ്കിൽ മലയാളം വിക്കിപീഡിയയിൽ പ്രസ്തുത ചിത്രത്തിനു്/പ്രമാണത്തിനു് ഒപ്പം കൊടുത്തിട്ടുള്ള പകർപ്പവകാശനിയമങ്ങൾ പാലിക്കാൻ താങ്കൾ ബാദ്ധ്യസ്ഥനാണു്.
വിക്കിപീഡിയ ലോഗോയുടെ പകർപ്പാവകാശം വിക്കിമീഡിയ ഫൗണ്ടേഷനിൽ നിക്ഷിപ്തമാണ്. വിക്കിമീഡിയ ഫൗണ്ടേഷനും അതിന്റെ സംരംഭങ്ങളും ഉപയോഗിക്കുന്ന ഔദ്യോഗിക മുദ്രകളിൽ ഒന്നുമാണിതു്. ഇതിന്റെ ഏതു് വിധത്തിലുള്ള പുനരുപയോഗത്തിനും വിക്കിമീഡിയ ഫൗണ്ടേഷന്റെ അനുമതി ആവശ്യമാണ്.

ബാധ്യതാനിരാകരണം[തിരുത്തുക]

ഈ പുസ്തകം താങ്കൾക്കു് ഉപകാരപ്രദമാകുമെന്ന വിശ്വാസത്തിലാണു് വിതരണം ചെയ്യുന്നതു്. പക്ഷേ യാതൊരു വിധ ഗുണമേന്മാ ഉത്തരവാദിത്വവും പുസ്തകത്തിനൊപ്പമില്ല. ഈ പ്രസിദ്ധീകരണത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള എല്ലാ വിവരങ്ങളും കൃത്യവും സൂക്ഷവുമായിരിക്കാൻ സാധ്യമായ എല്ലാ മാർഗ്ഗങ്ങളുമവലംബിച്ചിട്ടുണ്ടു്. എന്നിരുന്നാലും, പൂർണ്ണമായ കൃത്യത ഉറപ്പുതരാനാവില്ല. ഈ പുസ്തകത്തിന്റെ സൃഷ്ടാക്കളോ, ലേഖകരോ, ഇതു് അച്ചടിച്ചവരോ, മലയാളം വിക്കിസമൂഹമോ, വിക്കിമീഡിയ ഫൗണ്ടേഷനോ മറ്റാരെങ്കിലുമോ ഇതിലുണ്ടായേക്കാവുന്ന പിഴവുകൾക്കോ അതിന്റെ പരിണിത ഫലങ്ങൾക്കോ യാതൊരു വിധത്തിലും ബാദ്ധ്യരായിരിക്കില്ല. ശ്രദ്ധക്കുറവു കൊണ്ടോ, മനഃപൂർവ്വം ഉൾപ്പെടുത്തിയതു കൊണ്ടോ, മറ്റെന്തെങ്കിലും തെറ്റായ പ്രവർത്തനരീതി കൊണ്ടോ ഈ പുസ്തകത്തിൽ ഉൾപ്പെട്ടു പോയ തെട്ടായ കാര്യങ്ങക്കു് ആരും ബാദ്ധ്യതയേൽക്കുന്നതല്ല. ഈ പുസ്തകത്തിലെ ശരിയായ വിവരങ്ങൾ താങ്കൾ തെറ്റായി ഉപയോഗിക്കുന്നതു മൂലമോ, ഉപയോഗത്തിന്റെ പരിണിതഫലം തെറ്റായി പോയതുകൊണ്ടോ മറ്റെന്തെങ്കിലും വിധത്തിലോ താങ്കൾക്കോ മറ്റാർക്കെങ്കിലുമോ ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങൾക്കും ഈ പുസ്തകമായി ബന്ധപ്പെട്ട ആരും യാതൊരു വിധത്തിലും ബാദ്ധ്യസ്ഥരായിരിക്കില്ല.

വിക്കിമീഡിയ ഫൗണ്ടേഷനും ഈ പുസ്തകവും തമ്മിൽ നേരിട്ട് ബന്ധമില്ല[തിരുത്തുക]

അമേരിക്കൻ ഐക്യനാടുകൾ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വിക്കിമീഡിയ ഫൗണ്ടേഷൻ എന്ന ലാഭേച്ഛാരഹിത സംഘടനയാണു് വിക്കിസംരംഭങ്ങളുടെ ഉടമസ്ഥർ. അവയെ പരിചയപ്പെടുത്തുവാനാണു് ഈ പുസ്തകം നിർമ്മിച്ചിരിക്കുന്നതു് എന്നതൊഴിച്ചാൽ വിക്കിമീഡിയ ഫൗണ്ടേഷനും ഈ പുസ്തകവും തമ്മിൽ യാതൊരു ബന്ധവുമില്ല. ഇത്തരം ഒരു പുസ്തകം നിർമ്മിക്കുന്നു എന്നതു തന്നെ വിക്കിമീഡിയ ഫൗണ്ടേഷനു അറിവൊന്നുമില്ലാതിരിക്കുകയോ, പരിമിതമായ അറിവു മാത്രമുണ്ടായിരിക്കുകയോ ആകാം. അതുകൊണ്ട് ഈ പുസ്തകത്തിലെ വിവരങ്ങൾക്ക് വിക്കിമീഡിയ ഫൗണ്ടേഷൻ യാതൊരു വിധത്തിലും ബാദ്ധ്യസ്ഥരായിരിക്കില്ല.