വിക്കിപാഠശാല:ഒഴിവാക്കാവുന്ന താളുകൾ
ഇന്ത്യൻ റബ്ബർ - സ്ഥിതിവിവര കണക്കുകൾ - ഒരു വിശകലനം
[തിരുത്തുക]ഇതു മറ്റു വെബ്‌സൈറ്റുകളിലെ പട്ടികകൾ അതു പോലെ പ്രസിദ്ധീകരിക്കാനുള്ള ഇടമല്ല. റബ്ബർ ബോർഡിന്റെ വെബ്‌സൈറ്റിലെ ഉള്ളടക്കം മലയാളത്തിലാക്കി അവതരിപ്പിച്ചിരിക്കുകയാണിവിടെ. ആ സൈറ്റാകട്ടെ കോപ്പി റൈറ്റ് ഉള്ളതും. താഴെ � 2003 Rubber Board. All rights reserved. എന്നുള്ളത് കാണുക. പകർപ്പവകാശമുള്ള ലേഖനങ്ങൾ വിക്കിപീഡിയയിലോ മറ്റു വിക്കി സംരഭങ്ങളിലോ യാതൊരു കാരണവശാലും പ്രസിദ്ധീകരിക്കരുത്. ഈ താൾ നീക്കം ചെയ്യുന്നതിന്റെ ഔപചാരികതയെ പറ്റി മറ്റൊരു വെബ്‌സൈറ്റിൽ പ്രതിപാദിച്ചു കണ്ടു. വിക്കിക്കുള്ളിലെ കാര്യങ്ങൾ അവിടെ തന്നെ തീർക്കുന്നതാണ് വിക്കി പ്രവർത്തകർക്കിഷ്ടം. ഈ താൾ എത്രയും പെട്ടന്ന് നീക്കം ചെയ്യണം --അനൂപൻ(സംവാദം) 17:57, 15 ഡിസംബർ 2008 (UTC)
S.Chandrasekharan Nair ടെ പ്രതികരണം പ്രസ്തുത താളിൽ ഒരു മറുപടി രേഖപ്പെടുത്തി സേവ് ചെയ്ത് കഴിഞ്ഞാൽ 'ആ താൾ' നീക്കം ചെയ്യപ്പെടും എന്നതിനാലാണ് ഇവിടൊരു മറുപടി. നീക്കം ചെയ്യുന്നതിന് മുമ്പ് ഒരു ചർച്ച നല്ലതു തന്നെയാണ്. റബ്ബർ ബോർഡിന്റെ സൈറ്റിൽ കോപ്പി റൈറ്റ് ഉണ്ട് എങ്കിൽ അവർ പ്രസിദ്ധീകരിക്കുന്ന വാർഷിക സ്ഥിതിവിവര കണക്കിലും പ്രതിമാസ റബ്ബർ സ്ഥിതിവിവര വാർത്തകളിലും കോപ്പി റൈറ്റ്സ് ഇല്ല. അതേ പോലെ അതിൽ പ്രസിദ്ധീകരിക്കുന്നതെല്ലാം ആർ.ടി.ഐ നിലവിൽ വന്ന ശേഷം ഏതു വിവരവും ഏത് ഭാരതീയനും ലഭിക്കാവുന്നതും ആണ്. എം.ബി.എ, പി.ജി, പി.എച്ച്.ഡി മുതലായവയ്ക്ക് റഫറൻസായി ഈ വിശകലനം ഉപയോഗിക്കാമെങ്കിൽ വിക്കി ബുക്സിലും പ്രശ്നത്തിന് വഴിയില്ലല്ലോ. (Keralafarmer(സംവാദം) 09:38, 16 ഡിസംബർ 2008 (UTC))
അങ്കിളിന്റെ കമെന്റ് റബ്ബർ ബോർഡ് ഒരു സർക്കാർ സ്ഥാപനമാണെങ്കിൽ അവരുടെ ഒരു രേഖകളും കോപ്പി റൈറ്റിനു അടിമപ്പെടാൻ പാടില്ല. വിവരാവകാശനിയമം കൊണ്ടുവന്നതു തന്നെ സർക്കാർ പ്രവർത്തനങ്ങളെ സുതാര്യമാക്കാൻ വേണ്ടി മാത്രമാണ്. All rights reserved എന്ന് ഒരു സർക്കാർ സ്ഥാപനം എഴുതിവക്കുന്നത് എത്രത്തോളം മാനിക്കപ്പെടേണ്ടതാണെന്ന് പരിശോധിക്കേണ്ടതാണ്. ഇവിടെ ഞെക്കുക (Keralafarmer(സംവാദം) 09:38, 16 ഡിസംബർ 2008 (UTC))
വിക്കിപാഠശാലയ്ക്ക് ചേരാത്ത ഉള്ളടക്കം, ഉപയോക്താവിന്റെ പരീക്ഷണം. --ജുനൈദ്(സംവാദം) 05:45, 1 നവംബർ 2010 (UTC)