Jump to content

ബി.എസ്.എൻ.‍എൽ. ബ്രോഡ്ബാൻഡ്/ഇൻസ്റ്റലേഷൻ

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.

<< സേവനങ്ങൾ | ഇൻസ്റ്റലേഷൻ | മോഡം >>

എ.ഡി.എസ്.എൽ മോഡം, എ.ഡി.എസ്.എൽ സ്പ്ലിറ്റർ, രണ്ട് ആർ.ജെ-15 വയറുകൾ എന്നിവയാണ് ഉപഭോക്താവിന് ബി.എസ്.എൻ.‍എൽ. നൽകുന്ന ഉപകരണങ്ങൾ.

ഇൻസ്റ്റലേഷൻ

[തിരുത്തുക]

ജംഗ്ഷൻ ബോക്സിൽ നിന്നും വരുന്ന കേബിൾ റോസെറ്റ് മുഖേന സ്പ്ലിറ്ററിൽ ഘടിപ്പിക്കുക. സ്പ്ലിറ്റുറിന്റെ മറുവശത്ത് രണ്ട് ആർ.ജെ.-15 പോർട്ടുകൾ ഉണ്ട്. ഇവ യഥാക്രമം ടെലഫോൺ, മോഡം എന്നിവയിലേക്ക് ബന്ധിപ്പിക്കാനുള്ളതാണ്. സ്പ്ലിറ്ററിൽ ഇവ അടയാളപ്പെടുത്തിയിട്ടുണ്ട്. അവ നോക്കി മോഡത്തിലേക്കും ടെലഫോണിലേക്കും കണക്ഷൻ കൊടുക്കുക. ഭൗതികമായ ഇൻസ്റ്റലേഷൻ ഇതോടെ തീർന്നു.