പാചകപുസ്തകം:സേമിയാ പായസം
പ്രധാന ചേരുവകൾ
[തിരുത്തുക]- സേമിയാ - 200 ഗ്രാം
- പാൽ - 1 ലിറ്റർ
- അണ്ടിപ്പരിപ്പ് - 50 ഗ്രാം
- ഏലക്കായ് - 5 ഗ്രാം
- പഞ്ചസാര - 500 ഗ്രാം
- നെയ്യ് - 150 ഗ്രാം
- സോഡാ ഉപ്പ് - 2 ഗ്രാം
തയ്യാറാക്കുന്ന വിധം:
[തിരുത്തുക]സേമിയാ എടുത്ത് ചെറുകഷണങ്ങളായി പൊട്ടിക്കുക. അതിനുശേഷം ചീനച്ചട്ടി ചൂടാക്കി അതിൽ അല്പം നെയ്യൊഴിച്ച് പൊട്ടിച്ചു വെച്ച സേമിയായിട്ട് വറുത്തെടുക്കുക. സേമിയാ വറുത്തെടുക്കുവാൻ 20 മിനിറ്റോളം സമയം വേണം. സേമിയാ കട്ടപിടിക്കാതിരിക്കാനാണ് ഇങ്ങന വറക്കുന്നത്. സേമിയാ വറക്കുമ്പോൾ കരിഞ്ഞു പോകാതിരിക്കാൻ ശ്രദ്ധിക്കുക. അണ്ടിപരിപ്പും കിസ്മിസും നെയ്യിൽ വറുത്തെടുക്കുക. ഇവയെല്ലാം വറുത്തെടുക്കുമ്പോൾ കരിയാതിരിക്കാൻ ശ്രദ്ധിക്കണം. പാൽ അടുപ്പിൽ വെച്ച് നല്ലതു പോലെ തിളപ്പിക്കുക. പാൽ പിരിയാതിരിക്കുവാൻ 2 ഗ്രാം സോഡാഉപ്പുകൂടി ചേർക്കുക. പാൽ നല്ലതുപോലെ തിളച്ചുകഴിയുമ്പോൾ വറത്തുവച്ചിരിക്കുന്ന സേമിയാ അതിൽ ഇടുക. പഞ്ചസാരയും കൂടി ചേർത്ത് ഇളക്കിക്കൊണ്ടിരിക്കുക. സേമിയ നല്ലതു പോലെ വേകുന്നതുവരെ ഈ മിശ്രിതം തിളപ്പിക്കുകയും ഇളക്കുകയും ചെയ്യണം. അതിനു ശേഷം നെയ്യ് ഉരുക്കി ഒഴിക്കുക. ഏലക്കാ നല്ലതുപോലെ പൊടിച്ചെടുത്ത് അതും വറുത്തുവെച്ചിരിക്കുന്ന അണ്ടിപ്പരിപ്പും കിസ്മസ്സും കൂടി ചേർത്ത് ഇളക്കുക. പാത്രം അടുപ്പിൽ നിന്നെടുത്ത് അടച്ചുവെക്കുക. 10 മിനിറ്റിനു ശേഷം വിളമ്പാം.