Jump to content

പാചകപുസ്തകം:ചില്ലി ഗോബി

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.
(Chilly Gobi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ചില്ലിഗോബി

ബിരിയാണി, ഫ്രൈഡ് റൈസ്, ചപ്പാത്തി തുടങ്ങിയവയുടെയൊക്കെ ഒപ്പം സൈഡ് ഡിഷ് ആയി ഉണ്ടാക്കാവുന്ന ഒരു വിഭവമാണ് ചില്ലി ഗോപി. കോളീഫ്ലർ ഉപയോഗിച്ചാണ് ഇതുണ്ടാക്കുന്നത്.

ആവശ്യമുള്ള സാധനങ്ങൾ

[തിരുത്തുക]
കോളിഫ്ലവർ
മാവ് കുഴച്ച് പിടിപ്പിയ്ക്കാൻ വച്ചത്
  • കോളിഫ്ലവർ- 800 ഗ്രാം -1കിലോഗ്രാം (ഇതളുകൾ പൊളിച്ചത് തിളച്ച വെള്ളത്തിൽ ഇട്ട് വയ്ക്കണം (ഉപ്പ് ഇടാം).
  • കോൺ ഫ്ലൗർ-100-150 ഗ്രാം
  • മുളകുപൊടി, ഉപ്പ്, വെളിച്ചെണ്ണ- ആവശ്യത്തിന്
  • ഗ്രേവി ആവശ്യമില്ലെങ്കിൽ ‌ലേശം അരിപ്പൊടി
  • പച്ചമുളക് (3-4 എണ്ണം) നീളത്തിൽ അരിഞ്ഞത്
  • സമ്പോള
  • വെളുത്തുള്ളി - ഇഞ്ചി പേസ്റ്റാക്കിയത് (2 ടേബിൾ സ്പൂൺ)
  • മല്ലിയില
  • കാപ്സിക്കം
  • റ്റമോട്ടോ സോസ്-2-3 ടേബിൾ സ്പൂൺ
  • ചില്ലി സോസ്- റ്റമോട്ടോ സോസിന്റെ മൂന്നിൽ ഒന്ന് ഭാഗം
  • സോയ സോസ്- 1 സ്പൂൺ

ഉണ്ടാക്കുന്ന വിധം

[തിരുത്തുക]
ചീഞ്ചട്ടിയിൽ കിടന്ന് മൊരിയുന്നു.

ആദ്യം ഗോബി തയ്യാറാക്കണം. ചോളപ്പൊടി+മുളക് പൊടി+ഉപ്പ്+വെള്ളം ചേർത്ത് ബജ്ജി മാവ് പരുവത്തിനാക്കുക. (വെള്ളം കൂടിയാൽ ചളമാകും. അതുകൊണ്ട് ഇത്തിരി ഇത്തിരിയായി ചേർക്കുക). ഇതിലേക്ക് അല്ലിയാക്കി ചൂടുവെള്ളത്തിലിട്ടുവച്ച കോളിഫ്ലവർ ചേർത്ത്, നന്നായി ഇളക്കുക. എണ്ണ ചൂടാക്കി ഇതിനെ ബജ്ജി പോലെ പൊരിച്ചെടുക്കണം. മൊരിഞ്ഞ് ചുവപ്പുനിറമായാൽ കോരിയെടുത്ത് എണ്ണ വാർന്നു പോകാൻ വയ്ക്കാം.

വെളിച്ചെണ്ണയിൽ പൊരിച്ചെടുത്തത്

ഇനി സോസ് ഉണ്ടാക്കണം. അതിനായി, ആദ്യം അടി കട്ടിയുള്ള ഒരു ചീഞ്ചട്ടി അടുപ്പത്ത് വച്ച് ചൂടാക്കുക. അതിലേക്ക് എണ്ണ ഒഴിക്കണം. എണ്ണ നന്നായി ചൂടായ ശേഷം വെട്ടി വച്ച ഉള്ളി+ജിഞ്ജർ ഗാർലിക്ക് പേസ്റ്റ് എന്നിവ ഇട്ട് നന്നായി കൂട്ടിയോജിപ്പിക്കുക. ഉള്ളി നന്നായി വഴറ്റിയ ശേഷം, അതിലേക്ക് പച്ചമുളകും വെളുത്തുള്ളിയും സോയാസോസും ചേർക്കുക.എല്ലാം കൂടി ഇളക്കി നന്നായി മിക്സ് ആക്കിയ ശേഷം ഇത്തിരി വെള്ളം ചേർക്കുക. കാൽ ഗ്ലാസ് വെള്ളത്തിൽ 2 സ്പൂൺ ചോളപ്പൊടി നന്നായി ഇളക്കി ഇതിലേക്ക് ചേർക്കാം. ഉപ്പ് ചേർക്കാം.തിളക്കുന്നത് വരെ കാക്കുക. സോസ് കുറുകാൻ തുടങ്ങും. സോസ് കൊഴുത്ത് തുടങ്ങിയാൽ വറുത്ത് വച്ച ഗോബി ഇതിലേക്ക് ഇട്ട് മിക്സ് ചെയ്യുക. ഗോബിയിൽ സോസ് നന്നായി ഇളക്കി പിടിപ്പിക്കുക.കാപ്സിക്കം, മല്ലിയില എന്നിവ ചേർത്ത് അൽപ്പം ‌നേരം ‌മൂടി വയ്ക്കുക.

ഗാർണിഷ് ചെയ്യാൻ, ഉള്ളിത്തണ്ട്, കൊത്തമല്ലി എന്നിവ ചേർക്കാം.

"https://ml.wikibooks.org/w/index.php?title=പാചകപുസ്തകം:ചില്ലി_ഗോബി&oldid=15659" എന്ന താളിൽനിന്ന് ശേഖരിച്ചത്