20. തസ്യാസ്തിക്തൈ...

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.
Jump to navigation Jump to search

तस्यास्तिक्तैर्वनगजमदैर्वासितं वान्तवृष्टि जम्बूकुञ्जप्रतिहतरयं तोयमादाय गच्छेः ।
अन्तःसारं घन तुलयितुं नानिलः शक्ष्यति त्वां रिक्तः सर्वे भवति हि लखुः पूर्णता गौरवाय॥

തസ്യാസ്തിക്തൈഃ വനഗജമദൈർവാസിതം വാന്തവൃഷ്ടിഃ ജംബൂകുഞ്ജപ്രതിഹതരയം തോയമാദായ ഗച്ഛേഃ. അന്തഃസാരം ഘന! തുലയിലും ന അനിലഃ ശക്ഷ്യതി ത്വാം രിക്തഃ സർവ്വേ ഭവതി ഹി ലഘുഃ പൂർണ്ണതാ ഗൗരവായ.

तिक्तैर्वनगजमदैः वासितं वान्तवृष्टि जम्बूकुञ्जप्रतिहतरयं तस्याः तोयम् आदाय गच्छेः। घन! अन्तःसारं त्वां तुलयितुं अनिलः न शक्ष्यति। रिक्तः सर्वे भवति हि लखुः पूर्णता गौरवाय॥

കാട്ടാനകളുടെ കടുത്ത മദത്താൽ വാസനയുള്ളതും ഞാവൽ പൊന്തകളാൽ വേഗതതടയപ്പെട്ടതുമായ അതിൽനിന്ന് (രേവാനദിയിൽനിന്നും) മഴപൊഴിച്ചവനായ നീ വെള്ളമെടുത്ത് പോവുക.മേഘമേ! അകക്കാമ്പുള്ള നിന്നെ ഇളക്കാൻ കാറ്റിന് സാധിക്കില്ല. ശൂന്യത ലാഘവത്വവും പൂർണ്ണത ഗൗരവത്വവും ഉണ്ടാക്കുമല്ലോ!

जम्बू-ഞാവൽ वान्त- വമിച്ചത്, ത്യജിച്ചത്, ശർദ്ദിച്ചത്

"https://ml.wikibooks.org/w/index.php?title=20._തസ്യാസ്തിക്തൈ...&oldid=17411" എന്ന താളിൽനിന്ന് ശേഖരിച്ചത്