15 രത്നച്ഛായാവ്യതികര...

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.

रत्नच्छायाव्यतिकर इव प्रेक्ष्यमेतत् पुरस्तात्
वत्मिकाग्रात् प्रभवति धनुर्खण्डमाखण्डलस्य।
येनश्यामं वपुरतितरां कान्तिमापत्स्यते ते
बर्हेणेव स्फुरितरूचिना गोपवेषस्य विष्णोः॥

രത്നച്ഛായാവ്യതികര ഇവ പ്രേക്ഷ്യമേതത് പുരസ്താത് വത്മീകാഗ്രാത് പ്രഭവതി ധനുർഘണ്ഡമാഖണ്ഡലസ്യ. യേനശ്യാമം വപുരതിതരാം കാന്തിമാപദ്യതേ തെ ബർഹേണേവ സ്ഫുരിതരുചിനാ ഗോപവേഷസ്യ വിഷ്ണോഃ.

अन्वयम्र- त्नच्छायाव्यतिकर इव एतत् पुरस्तात् प्रेक्ष्यम् वत्मिकाग्रात् आखण्डलस्य धनुष्खण्डम् प्रभवति, येन अतितरां श्यामं ते वपुः बर्हेणेव स्फुरितरूचिना गोपवेषस्य विष्णोः कान्तिमापत्स्यते॥

രത്നങ്ങൾ കൂട്ടിമുട്ടുന്നതുപോലെ ഇതാമുമ്പിൽ ഒരു പുറ്റിനറ്റത്തുനിന്നും ഇന്ദ്രന്റെ ചാപഖണ്ഡം (മഴവില്ലുകഷണം) പൊന്തുന്നു. -ഇതു കാണൂ. യാതൊന്നുകൊണ്ടാണോ ശ്യാമവർണ്ണത്തിലുള്ള നിന്റെ ശരീരം തിളങ്ങുന്ന മയില്പീലികൊണ്ട് (ഗോപവേഷമെടുത്തവിഷ്ണൂ(ശ്രീകൃഷ്ണന്റെ ശോഭയെ പ്രാപിക്കുന്നു.

"https://ml.wikibooks.org/w/index.php?title=15_രത്നച്ഛായാവ്യതികര...&oldid=17396" എന്ന താളിൽനിന്ന് ശേഖരിച്ചത്