13 ആപൃച്ഛസ്വ പ്രിയ ...
आपृच्छस्व प्रियसखममुं तुङ्गं आलिन्ग्य शैलं
वन्द्यैः पुंसां रघुपतिपदैरङ्कितं मेघालासु ।
काले काले भवति भवता यस्य संयोगं एत्य
स्नेहव्यक्तिश्चिरविरहजं मुञ्चतो बाष्पं उष्णं ॥
ആപൃച്ഛസ്വ പ്രിയസഖമമും തുംഗമാലിംഗ്യ ശൈലം വന്ദൈപുംസാം രഘുപതിപദൈരങ്കിതം മേഘലാസു. കാലേ കാലേ ഭവതി ഭവതാ യസ്യ സംയോഗമേത്യ സ്നേഹവ്യക്തിശ്ചിരവിരഹജം മുഞ്ചതോ ബാഷ്പമുഷ്ണം.
पुंसां वन्द्यैः रघुपतिपदैः मेघालासु अङ्कितं अमुं प्रियसखम् शैलं तुङ्गं आलिन्ग्य आपृच्छस्व। भवता काले काले यस्य संयोगं एत्य स्नेहव्यक्तिश्चिरविरहजं उष्णं बाष्पं मुञ्चतः भवति।
മനുഷ്യർക്ക പൂജനീയരായ രഘുപതിയുടെ പാദങ്ങളാൽ മുദ്രിതങ്ങളായ ആ പ്രിയസുഹൃത്തായ ശൈലത്തെ കൊടുമുടിയിൽ ആലിംഗനം ചെയ്ത് യാത്രചോദിക്കുക. ഓരോ വർഷവും അദ്ദേഹത്തിന്റെ സംയോഗത്താൽ നീ സ്നേഹസൂചകവും കുറേകാലത്തെ വിരഹത്തെ സൂചിപ്പിക്കുന്നതും ആയ ഉഷ്ണബാഷ്പം പൊഴിക്കുന്നവനാണല്ലോ!