12 മാർഗം താവത് ശൃണു ...

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.

मार्गं तावत् शृणु कथयतः तवत्प्रयाणानुरूपं
संदेशं मे तदनु जलद श्रोष्यसि श्रोत्रपेयं ।
खिन्नः खिन्नः शिखरिषु पदं न्यस्य गन्तासि यत्र
क्षीणः क्षीणः परिलघु पयः स्रोतसां च उपभुज्य ॥

മാർഗ്ഗം താവത് ശൃണു കഥയതഃ ത്വത്പയാണാനുരൂപം സന്ദേശം മെ തദനു ജലദ! ശ്രോഷ്യസി ശ്രോത്രപേയം ഖിന്നഃ ഖിന്നഃ ശിഖരിഷു പദം ന്യസ്യ ഗന്താസി യത്ര ക്ഷീണഃ ക്ഷീണഃ പരിലഘു പയഃ സ്രോതസാം ച ഉഭഭുജ്യ.

अन्वयः- तवत्प्रयाणानुरूपं कथयतः मार्गं तावत् शृणु। जलद! श्रोत्रपेयं मे संदेशं तदनु श्रोष्यसि। यत्र खिन्नः किन्नः सिखरिषु पदं न्यस्य गन्तासि। क्षीण क्षीण स्रोतसां परिलघु पयः उपभुज्य च (गन्तासि)।

നിന്റെ യാത്രക്ക് അനുകൂലമായി വഴിപറയുന്നത് കേൾക്കൂ. ജലദ! കേൾക്കാൻസുഖമുള്ള എന്റെ സന്ദേശം അതിനുശേഷം കേൾക്കുക. കുഴങ്ങുമ്പോഴെല്ലാം കൊടുമുടികളിൽ കാലൂന്നി പോവുക. ക്ഷീണിക്കുമ്പോൾ പൊയ്കകളിലെ നറുനീരു നുകർന്നും (പോവുക)

"https://ml.wikibooks.org/w/index.php?title=12_മാർഗം_താവത്_ശൃണു_...&oldid=17389" എന്ന താളിൽനിന്ന് ശേഖരിച്ചത്