11 കർത്തും യശ്ച ...

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.

11. कर्तुं यश्च प्रभवति महीं उच्चलिन्ध्रां अवन्ध्यां
तत् श्रुत्वा ते श्रवणसुभगं गर्जितं मानसोत्काः ।
आकैलासात् बिसकिसलयच्छेदपाथेयवन्तः
संपत्स्यन्ते नभसि भवतो राजहंसाः सहायाः॥

കർത്തും യശ്ചപ്രഭവതി മഹിം ഉച്ചലീന്ധ്രാം അവന്ധ്യാം തത് ശ്രുത്വാ തെ ശ്രവണസുഭഗം ഗർജ്ജിതം മാനസോത്കാഃ ആകൈലാസാത് ബിസകിസലയച്ഛേദപാഥേയവന്തഃ സമ്പത്സ്യന്തേ നഭസി ഭവതോ രാജഹംസാ സഹായാഃ.

अन्वयः- महीं उच्चलिन्ध्रां अवन्ध्यां कर्तुं प्रभवति, तत् श्रवणसुभगं गर्जितं श्रुत्वा ते बिसकिसलयच्छेदपाथेयवन्तः मानसोत्काः राजहंसाः आकैलासात् नभसि भवतः सहायाः संपत्स्यते च।

ഏതിനാണോ ഭൂമിയെ പൊടിപ്പുകൾ (മുളകൾ) ഉള്ളതും ഉർവ്വരയും ആക്കാൻ കഴിയുന്നത്, ആ കേൾക്കാൻ സുഖമുള്ള നിന്റെ ഗർജ്ജനം കേട്ടിട്ട് മാനസസരോവരത്തിലേക്ക് പോകുന്ന താമരനൂൽകഷണങ്ങളാകുന്ന പൊതിച്ചോറുകളുള്ള രാജഹംസങ്ങൾ കൈലാസം വരെ ആകാശത്ത് അങ്ങക്ക് സഹായങ്ങൾ ഒരുക്കും.

"https://ml.wikibooks.org/w/index.php?title=11_കർത്തും_യശ്ച_...&oldid=17386" എന്ന താളിൽനിന്ന് ശേഖരിച്ചത്