08 ത്വാമാരൂഢം...
8. त्वामारूढम् पवनपदवीम् उद्गृहीतालकान्ताः
प्रेक्षिश्यन्ते पथिकवनिताः प्रत्ययात् आश्वसत्यः
कस्सन्नद्धे विरहविधुरां त्वय्युपेक्षेत जायां
नस्यादन्योप्यहमिव जनो यः पराधीनवृत्तिः
ത്വാമാരൂഢം പവനപദവിം ഉദ്ഗൃഹീതാളകാന്താഃ പ്രേക്ഷിഷ്യന്തേ പഥികവനിതാഃ പ്രത്യയാത് ആശ്വസത്യഃ
കസ്സന്നദ്ധേ വിരഹവിധുരാം ത്വയ്യുപേക്ഷേത ജായാം നസ്യാദന്യോപ്യഹമിവ ജനോ യഃ പരാധീനവൃത്തിഃ.
अन्वयः- पवनपदवीम् आरूढम् त्वाम् उद्गृहीतालकान्ताः पथिकवनिताः प्रत्ययात् आश्वसत्यः प्रेक्षिश्यन्ते। त्वयि सन्नद्धे अहमिव यः पराधीनवृत्तिः नस्यात् अन्यः कः जनो विरहविधुरां अपि जायां उपेक्षेत।
വായുമാർഗ്ഗത്തിലേക്ക് പ്രവേശിച്ച നിന്നെ മുഖമുയർത്തിയവരായി യാത്രക്കാരുടെപത്നിമാർ പ്രതീക്ഷകൊണ്ട് ആശ്വസിക്കുന്നവരായി തീർച്ചയായും നോക്കും. നീ നിരന്നാൽ എന്നെപ്പോലെ ആരാണോ (പരാധീനവൃത്തി (മറ്റുള്ളവരുടെ നിയന്ത്രണത്തിലുള്ളവർ) അല്ലാത്തത്, മറ്റാർക്ക് വിരഹപരിഭവം ഉള്ളവരെങ്കിലും ഭാര്യയെ ഉപേക്ഷിക്കാനാകും.