02. തസ്മിന്നദ്രൗ...

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.

2. तस्मिन् अद्रौ कतिचिदबलाविप्रयुक्तः स कामि
नीत्वा मासान् कनकवलयभ्रंशरिक्तप्रकोष्ठः
आषाढस्य प्रथमदिवसे मेघमाश्लिष्टसानुं
वप्रक्रीडापरिणतगजप्रेक्षणीयं ददर्श

തസ്മിന്നദ്രൗ കതിചിദബലാ വിപ്രയുക്തഃ സ കാമീ
നീത്വാ മാസാൻ കനകവലയ ഭ്രംശരിക്തപ്രകോഷ്ഠഃ
ആഷാഠസ്യ പ്രഥമദിവസെ മേഘമാശ്ലിസ്ടസാനും
വപ്രക്രീഡാ പരിണതഗജപ്രേക്ഷണീയം ദദർശ

അന്വയം: अबलाविप्रयुक्तः स कामि तस्मिन् अद्रौ कतिचित् मासान् नीत्वा कनकवलयभ्रंशरिक्तप्रकोष्ठः आषाढस्य प्रथमदिवसे आश्लिष्टसानुं वप्रक्रीडापरिणतगजप्रेक्षणीयं मेघम् ददर्श॥

സ്ത്രീവിയോഗം അനുഭവിക്കുന്ന ആ കാമുകൻ ആ ഗിരിയിൽ കുറച്ച് കാലം കഴിച്ച് കൈവളകൾ ഊരിപോയതുകാരണംശൂന്യമായ കൈത്തണ്ടയോടുകൂടി ആഷാഢത്തിലെ ആദ്യദിവസം കൊടുമുടിയെ ആലിംഗനം ചെയ്തിരിക്കുന്നതും കൊമ്പുകുത്തിക്കളിക്കുന്ന ആനയുടെ രൂപമുള്ളതുമായ മേഘത്തെ കണ്ടു

"https://ml.wikibooks.org/w/index.php?title=02._തസ്മിന്നദ്രൗ...&oldid=17369" എന്ന താളിൽനിന്ന് ശേഖരിച്ചത്