സ്വതന്ത്ര സോഫ്റ്റ്‌വെയർ/ചരിത്രം

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.
Jump to navigation Jump to search

1983 -ൽ റിച്ചാഡ് മാത്യു സ്റ്റാൾ മാനാണ് സ്വതന്ത്രസോഫ്റ്റ്‌വെയർ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്. 1985-ൽ ഫ്രീ സോഫ്റ്റ്‌വെയർ ഫൌണ്ടേഷൻ (FSF)ആരംഭിച്ചു

(സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾക്കായി വിശേഷിച്ചും ഗ്നൂ പ്രൊജക്റ്റിനായി, ലാഭേച്ഛ കൂടാതെ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ്‌ സ്വതന്ത്ര സോഫ്റ്റ്‌വേർ പ്രതിഷ്ഠാപനം(Free Software Foundation). 1985 ഒക്ടോബർ മാസത്തിൽ റിച്ചാർഡ്‌ മാത്യൂ സ്റ്റാൾമാൻ സ്ഥാപിച്ച ഈ സംഘടനയെ അമേരിക്കൻ ആദായനികുതി നിയമത്തിന്റെ 501(c)(3)സ്വതന്ത്ര സോഫ്റ്റ്‌വേർ എന്ന ആശയം ഉയർത്തിപ്പിടിച്ച്‌ മുമ്പോട്ടുനീങ്ങുന്ന ഈ സംഘടനക്ക്‌ ലോകമെമ്പാടും ശാഖകളും ഒട്ടനവധി പ്രവർത്തകരുമുണ്ട്‌.സംഘടനയുടെ തുടക്കം മുതൽ 1990ന്റെ പകുതിവരെ ലഭിച്ച ധനസഹായത്തിന്റെ സിംഹഭാഗവും സ്വതന്ത്ര സോഫ്റ്റ്‌വേർ ഉണ്ടാക്കാനുള്ള പ്രോഗ്രാമർമാരെ നിയമിക്കാനായാണ്‌ ചെലവഴിച്ചിട്ടുള്ളത്‌. ഇന്ന് വളരെയധികം കമ്പനികൾ സ്വതന്ത്ര സോഫ്റ്റ്‌വേർ നിർമ്മിക്കുന്നതിനാൽ സ്വതന്ത്ര സോഫ്റ്റ്‌വേർ പ്രതിഷ്ഠാപനത്തിന്റെ ജോലിക്കാരും പ്രവർത്തകരുമെല്ലാം സംഘടനയുടെ നിയമപരവും, ആശയപരവുമായ വശങ്ങളിലാണ്‌ വ്യാപൃതരായിരിക്കുന്നത്‌. ഇന്ത്യയിലെ സ്വതന്ത്ര സോഫ്റ്റ്വെയർ പ്രസ്ഥാനം കേരളത്തിലെ തിരുവനന്തപുരം ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത്.) . 1998 മുതൽ പലപേരിലും സ്വതന്ത്രസോഫ്റ്റ്‌വെയർ അറിയപ്പെടുന്നു. അതിൽ ഏറ്റവും പ്രചാരത്തിലുള്ളവയാണ് FOSS(“free and open source software”),FLOSS (“free, libre and open source software) എന്നിവ. സ്വതന്ത്രസോഫ്റ്റ്‌വെയർ സ്വാതന്ത്ര്യങ്ങൾ പരിരക്ഷിക്കാനും ശക്തിപ്പെടുത്തുന്നതിനുമായി 2005-ൽ “Software Freedom Law Center” പ്രവർത്തനം തുടങ്ങി.

പൊതുവേ ആർ.എം.എസ്സ്‌ (RMS)എന്നറിയപ്പെടുന്ന റിച്ചാർഡ്‌ മാത്യൂ സ്റ്റാൾമാൻ ആണു് സ്വതന്ത്ര സോഫ്റ്റ്‌ വേർ പ്രതിഷ്ഠാപനത്തിന്റെ സ്ഥാപകൻ. അസാധാരണമായ വിജ്ഞാനത്തിനുടമയായ അദ്ദേഹം ഒരു ലോകോത്തര പ്രോഗ്രാമർ കൂടിയാണ്‌. ലോകമാകമാനം അറിയപ്പെടുന്ന ഗ്നൂ പ്രൊജക്റ്റ്‌, ഈ വ്യക്തിയുടെ ആശയമാണ്‌. ലിനസ്‌ ടോർവാർഡ്സ്‌, ലിനക്സ് കെർണൽ ഉപയോഗിക്കുന്ന ഗ്നൂ/ലിനക്സ്‌ ഓപ്പറേറ്റിംഗ്‌ സിസ്റ്റം നമുക്കു സംഭാവന ചെയ്ത അദ്ദേഹം തന്റെ ജീവിതം സ്വതന്ത്ര സോഫ്റ്റ്‌വേർ എന്ന ആശയത്തിനായി ഉഴിഞ്ഞു വെച്ചിരിക്കുന്നു.

ലോകമംഗീകരിക്കുന്ന ഹാക്കറായ അദ്ദേഹത്തിന്റെ സംഭാവനകളായ ഗ്നൂ ഇമാക്സ്‌,ഗ്നൂ സീ കമ്പയിലർ,ഗ്നൂ ഡീബഗ്ഗർ തുടങ്ങിയവ കമ്പ്യൂട്ടിംഗ്‌ ലോകത്തിന്‌ എന്നുമൊരു മുതൽക്കൂട്ടാണ്‌. അതുപോലെതന്നെ ഗ്നൂ സാർവ്വജനിക അനുവാദപത്രം എഴുതിയുണ്ടാക്കിയതും അദ്ദേഹമാണ്‌.