സുഭാഷിതങ്ങൾ
ദൃശ്യരൂപം
- ന ചോരഹാര്യം ന ച രാജഹാര്യം ന ഭ്രാതൃ ഭാജ്യം നച ഭാരകാരി
വ്യയേ കൃതേ വർദ്ധത ഏവ നിത്യം വിദ്യാധനം സർവ്വ ധനാൽ പ്രധാനം
- അർത്ഥം:- കള്ളൻ കക്കില്ല, രാജാവ് നികുതിയും വാങ്ങില്ല, സോദരന് ഓഹരി കൊടുക്കണ്ട, ഭാരവുമില്ല. കൊടുക്കും തോറും വർദ്ധിക്കുക മാത്രം ചെയ്യുന്ന വിദ്യാധനം തന്നെയാൺ എല്ലാ ധനങ്ങളിലും മികച്ചത്.
2 അർത്ഥാതുരാണാം ന സുഹൃന്ന ബന്ധുഃ കാമാതുരാണാം ന ഭയം ന ലജ്ജാ ചിന്താതുരാണാം ന സുഖം ന നിദ്രാ ക്ഷുധാതുരാണാം ന ബലം ന തേജഃ
- ധനരോഗികൾക്കു് സുഹൃത്തും ഇല്ല, ബന്ധുവുമില്ല കാമരോഗികൾക്കു് പേടിയുമില്ല, നാണവുമില്ല ചിന്താരോഗികൾക്കു് സുഖവുമില്ല, ഉറക്കവുമില്ല വിശപ്പു രോഗമായവർക്കു് ബലവുമില്ല, തേജസ്സുമില്ല
3. കിം കുലേന വിശാലേന
വിദ്യാഹീനസ്യ ദേഹിന അകുലീനോപി വിദ്യാവാൻ ദേ വൈരപി സ പൂജ്യതേ.
- വലിയകുലത്തിൽ ജനിച്ചു എന്നതുകൊണ്ട് എന്ത്പ്രയോജനം? വിദ്യാഹീനന്മാർ ആദരിക്കപ്പെടുകയില്ല.
കുലമഹിമയൊന്നുമില്ലാത്ത സാധാരണക്കാർ വിദ്യയുള്ളവരാണെങ്കിൽ,ദേവൻമാരാൽപോലും അവർ ആദരിക്കപ്പെടും
4.പഞ്ചഭി സഹ ഗന്തവ്യം
സ്ഥാതവ്യം പഞ്ചഭി സഹ. പഞ്ചഭി സഹ വക്തവ്യം നദുഖം പഞ്ചഭി സഹ
- ഒന്നിച്ചുയാത്ര ചെയ്യാം,കൂട്ടായി ജീവിക്കാം,കൂട്ടുചേർന്നു സംസാരിക്കാം,ദുഃഖം പങ്കുവയ്ക്കാതിരിക്കുക.