സാധാരണക്കാരന്റെ കമ്പ്യൂട്ടർ/അധ്യായം 3

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.
Jump to navigation Jump to search

കമ്പ്യൂട്ടറിന്റെ ഉള്ളറകളുടെ ഘടനയും കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങുമായുള്ള ബന്ധം ആണ് ഈ അധ്യാ‍യത്തിൽ വിവരിക്കാൻ പോകുന്നത്.

കണക്കുകൂട്ടലുകൾ നടത്താൻ പ്രധാനഭാഗങ്ങൾ പ്രോസസ്സറും അതിലുള്ള രജിസ്റ്ററുകളും ആണ്.രജിസ്റ്ററുകളിലാണ് കണക്കുകൂട്ടലിന്റെ വിലകൾ സൂക്ഷിയ്ക്കുന്നത്. വളരെ ലളിതമായ ഒരു ഉദാഹരണത്തിന് അഞ്ചും ഏഴും കൂടി കൂട്ടണമെങ്കിൽ 5 ഒരു രജിസ്റ്ററിൽ സൂക്ഷിയ്ക്കുക, 7 രണ്ടാമത്തെ രജിസ്റ്ററിൽ സൂക്ഷിയ്ക്കുക. പ്രോസസ്സറിന്റെ കണക്കൂ കൂട്ടുന്ന ഭാഗം ഈ രണ്ട് രജിസ്റ്ററുകളുടെയും വിലകൾ വായിക്കും, അവ രണ്ടും തമ്മിൽ കൂട്ടും, എന്നിട്ട് കിട്ടിയ ഉത്തരം മൂന്നാമതൊരു രജിസ്റ്ററിൽ എഴുതും. ഈ പ്രസ്‌താവിച്ച രീതി ഒന്നു പരിഷ്കരിക്കണം എന്നു വിചാരിക്കുക. അതിനായി ഒരു പ്രത്യേകതരം രജിസ്റ്റർ ഉപയോഗിക്കാം അക്യുമുലേറ്റർ എന്ന പേരിൽ. 5 എന്ന സംഖ്യ അക്യുമുലേറ്ററിൽ സൂക്ഷിയ്ക്കുക. 7 മറ്റൊരു രജിസ്റ്ററിലും. അക്യുമുലേറ്ററിന്റെ പ്രത്യേകത കാരണം പ്രോസസ്സറിന്റെ കണക്കൂ കൂട്ടുന്ന ഭാഗത്തിന് രണ്ടാമത്തെ രജിസ്റ്ററിലെ വില വായിച്ചിട്ട് അതിന്റെ അക്യുമുലേറ്ററിന്റെ വിലയുമായി കൂട്ടി ഫലം അക്യുമുലേറ്ററിൽ തന്നെ സൂക്ഷിയ്ക്കാൻ കഴിയും.