സരസ്വതീസ്തുതി
ദൃശ്യരൂപം
സരസ്വതീസ്തുതി
ഹിന്ദു മതപ്രകാരം വിദ്യാ ദേവതയാണു സരസ്വതി ദേവി.നാലുകൈയ്യുകളോടും വെള്ള വസ്ത്രവും ധരിച്ച് വെള്ള താമരമേൽ സരസ്വതി കുടികെള്ളുന്നു.ബ്രത്മാവിൻ (ബ്രഹ്മാവ്) മാനസപുത്രിയാണ` സരസ്വതി. (പുരാതന മായ ഒരു സരസ്വതീ സ്തുതി താഴെ കൊടുക്കുന്നു )
രവിരുദ്രപിതാമഹവിഷ്ണുനുതം
ഹരിചന്ദനകുങ്കുമപങ്കയുതം
മുനിവൃന്ദഗജേന്ദ്രസമാനയുതം
തവ നൗമി സരസ്വതി പാദയുഗം
ശശിശുദ്ധസുധാഹിമധാമയുതം
ശരദംബരബിംബ സമാനകരം
ബഹുരത്നമനോഹരകാന്തിയുതം
തവ നൗമി സരസ്വതി പാദയുഗം
കനകാബ്ജവിഭുഷിതഭുതിഭവം
ഭവഭാവവിഭാഷിതഭിന്നപദം
പ്രഭുചിത്തസമാഹിത സാധുപദം
തവ നൗമി സരസ്വതി പാദയുഗം
ഭവസാഗരമജ്ജ്നഭീതിനുതം
പ്രതിപാദിതസന്തതികാരമിദം
വിമലാദികശുദ്ധവിശുദ്ധപദം
തവ നൗമി സരസ്വതി പാദയുഗം
ഗുണനൈകകുലം സ്ഥിതിഭീതപദം.
ഗുണഗൗരവ ഗൗർവ്വിതസത്യപദം
കമലോദരകോമളപാദതലം
തവ നൗമി സരസ്വതി പാദയുഗം