സമുദ്രശാസ്ത്രം
ദൃശ്യരൂപം
ഓഷ്യാനോഗ്രഫി അഥവാ സമുദ്രശാസ്ത്രം (ഗ്രീക്കു ഭാഷയിലെ സമുദ്രം എന്നർത്ഥം വരുന്ന "ωκεανός" വാക്കും, എഴുതുക എന്നർത്ഥം വരുന്ന "γράφω" വാക്കും ചേർന്ന് രൂപം കൊണ്ടതാണ്) ഭൂമിശാസ്ത്രത്തിലെ സമുദ്രത്തെക്കുറിച്ചുള്ള പഠനമാണ്. ഈ വിഷയത്തെ അതിന്റെ വ്യപ്തി കാരണം, പ്രധാനമായും മൂന്നു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു.
- 1. ഫിസിക്കൽ ഓഷ്യനോഗ്രഫി (ഭൗതിക സമുദ്രശാസ്ത്രം) : ഈ മേഖലയിൽ സമുദ്രത്തിന്റെ ഭൗതിക ശാസ്ത്ര സംബന്ധമായ കാര്യങ്ങളായ തിരമാലകൾ, കടൽ ഒഴുക്ക്, താപ നില, ഉപ്പ്, സാന്ദ്രത, കാലാവസ്താ വ്യതിയാനം, കാലാവസ്താ പ്രവചനം, എന്നിവയെ കുറിച്ച് പഠിക്കുന്നു.
- 2. കെമിക്കൽ ഒഷ്യനോഗ്രഫി (രസതന്ത്ര സമുദ്രശാസ്ത്രം) : ഈ മേഖലയിൽ സമുദ്രത്തിന്റെ രസതന്ത്ര ശാസ്ത്ര സംബന്ധമായ കാര്യങ്ങൾ പഠിക്കുന്നു.
- 3. ബയോളജിക്കൽ ഓഷ്യനോഗ്രഫി/മറൈൻ ബയോളജി (ജീവ സമുദ്ര ശാസ്ത്രം) : ഈ മേഖലയിൽ സമുദ്രത്തിന്റെ ജീവ ശാസ്ത്ര സംബന്ധമായ കാര്യങ്ങൾ പഠിക്കുന്നു.