വിഷയം:ബീജഗണിതം

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.

ബീജഗണിതം[തിരുത്തുക]

ഗണിതശാസ്ത്രപരമായ അളവുകൾ, ഘടനകൾ, ബന്ധങ്ങൾ എന്നിവയെക്കുറിച്ചു പ്രതിപാദിക്കുന്ന ഒരു പ്രധാനപ്പെട്ടതും ബൃഹത്തുമായ ഗണിതശാസ്ത്ര ശാഖയാണ് ബീജഗണിതം. അടിസ്ഥാനപരമായി ബീജഗണിതം അജ്ഞാതമോ സാങ്കല്പികമോ ആയ സംഖ്യകളെ ചിഹ്നങ്ങൾ കൊണ്ട് പ്രതിനിധാനം ചെയ്ത് അവ ഉപയോഗിച്ചു കണക്കുകൂട്ടലുകൾ നടത്തുന്ന ഗണിതശാസ്ത്ര സങ്കേതമാണ്.

ഉപശാഖകൾ[തിരുത്തുക]

നിരവധി ഉപശാഖകളുള്ള ഒരു വിഷയമാണ് ബീജഗണിതം. അവയിൽ ചിലത്:

  • പ്രാഥമിക ബീജഗണിതം: വാസ്തവികസംഖ്യകളിൽ നടത്തുന്ന ഗണിതക്രിയകൾ സംജ്ഞാസങ്കേതം ഉപയോഗിച്ചു വിശകലം ചെയ്യുന്ന ശാഖ.
  • അമൂർത്ത ബീജഗണിതം: സമുച്ചയം, വലയം, ക്ഷേത്രം എന്നീ ബീജീയഘടനകളുടെ പഠനം.
  • രേഖീയ ബീജഗണിതം: സദിശസമഷ്ടികളുടെ (Vector Spaces) ഗുണധർമ്മ പഠനം.
  • ബീജീയ സംഖ്യാ ഗണിതം: ബീജഗണിതസങ്കേതം ഉപയോഗിച്ചുള്ള സംഖ്യകളുടെ ഗുണധർമ്മ പഠനം.
  • ബീജീയജ്യാമിതി: ജ്യാമിതീയ പ്രശ്നങ്ങളുടെ ബീജീയ പഠനം.

കൂടുതൽ അറിവിന്[തിരുത്തുക]

http://www.algebrahelp.com/

http://www.gresham.ac.uk/event.asp?PageId=45&EventId=620

http://plato.stanford.edu/entries/algebra/

"https://ml.wikibooks.org/w/index.php?title=വിഷയം:ബീജഗണിതം&oldid=16968" എന്ന താളിൽനിന്ന് ശേഖരിച്ചത്