വിഷയം:ഇസ്ലാമികചരിത്രം
ദൃശ്യരൂപം
ഇസ്ലാമിക സമൂഹം ചരിത്ര സമ്പന്നമാണ്.മറ്റ് സമൂഹങ്ങൾ ഐതിഹ്യങ്ങളും പുരാണങ്ങളും കഥകളും നിറഞ്ഞതാണ്.എന്നാൽ ഇസ്ലാമിക സമൂഹം തുടക്കം മുതൽ ചരിത്രത്തിൽ ജീവിക്കുന്നവരാണ്. താരതമ്യേന ആധുനിക ചരിത്രമാണ് അതിനുള്ളത്.ഇസ്ലാമിക ചരിത്രത്തിന്റെ ആദ്യ സ്രോതസ്സ് വിശുദ്ധ ഖുര്ആനാണ്.
ഇസ്ലാമിക ചരിത്രത്തെ പ്രധാനമായും മൂന്ന് ഘട്ടങ്ങളായി തിരിക്കാം.
1)മുഹമ്മദ് നബിക്ക് പ്രവാചകത്വം ലഭിച്ചത് മുതൽ മുസ്ലിം രാജ്യങ്ങൾ യൂറോപ്പ് സ്വാധീനം ചെലുത്താന് തുടങ്ങിയ 18ആം നൂറ്റാണ്ട് വരെയുള്ളത് ഒന്നാം ഘട്ടം. 2)20ആം നൂറ്റാണ്ടിന്റെ മധ്യത്തോടെ യൂറോപ്യന് അധിനിവേശത്തില് നിന്നും സ്വതന്ത്ര മുസ്ലിം രാജ്യങ്ങള് പിറക്കുന്നത് വരെയുള്ളത് രണ്ടാം ഘട്ടം. 3)ശേഷമുള്ള വര്ത്തമാന ചരിത്രമാണ് മൂന്നാമത്തെ ഘട്ടം.