Jump to content

വിക്കിപാഠശാല:യന്ത്രങ്ങൾ

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.

വിക്കിപാഠശാലയില്‍ തിരുത്തലുകള്‍ നടത്താനായി സ്വയം പ്രവര്‍ത്തിക്കുന്നതോ, നിയന്ത്രിതമായി പ്രവര്‍ത്തിക്കുന്നതോ ആയ പ്രോഗ്രാമുകളാണ് യന്ത്രങ്ങള്‍ അഥവാ ബോട്ടുകള്‍. അക്ഷരത്തെറ്റ് തിരുത്തല്‍, മറുഭാഷാകണ്ണികള്‍ നല്‍കല്‍ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ക്കായി യന്ത്രങ്ങളെ ഉപയോഗപ്പെടുത്താം.

പൈവിക്കിപീഡിയ യന്ത്രം

[തിരുത്തുക]

പൈത്തണ്‍ പ്രോഗ്രാമിങ് ഭാഷ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വിക്കിപാഠശാല യന്ത്രമാണ്‌ പൈവിക്കിപീഡിയ. വിക്കിപാഠശാലയിലും ഇതര മീഡിയാവിക്കി സം‌രംഭങ്ങളിലും ഈ യന്ത്രം ഉപയോഗിച്ച് യാന്ത്രികമായി തിരുത്തലുകള്‍ നടത്താം. ഇവിടെ ഞെക്കി പൈവിക്കിപീഡിയ യന്ത്രം ഡൗണ്‍ലോഡ് ചെയ്ത് ഉപയോക്താക്കള്‍ക്ക് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്‌. പൈവിക്കിപീഡിയ യന്ത്രം പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള പാഠാവലി വിക്കി സര്‍വകലാശാലയില്‍ ഉണ്ട്.