ലാടെക്ക്
കമ്പ്യൂട്ടറിൽ പ്രമാണങ്ങൾ(documents) തയ്യാറാക്കാൻ ഉപയോഗിയ്ക്കുന്ന ഒരു മാർക്കപ്പ് (markup) ഭാഷ ആണ് ലാടെക്ക്.ഇതിൽ തയ്യാറാക്കുന്ന പ്രമാണങ്ങളിലെ ഉള്ളടക്കത്തെ അദ്ധ്യായങ്ങൾ, വിഭാഗങ്ങൾ, ഉപവിഭാഗങ്ങൾ, ഖണ്ഡികകൾ എന്നിങ്ങനെ തരം തിരിയ്ക്കാൻ കഴിയും.
പൊതുവായ ഘടന
[തിരുത്തുക]ലാടെക്കിലെ എല്ലാ ഇൻപുട്ട് ഫയലിലും താഴെ കൊടുത്തിരിയ്ക്കുന്ന കമാൻഡുകൾ ഉണ്ടായിരിയ്ക്കണം.
\documentclass{...}
\begin{document}
...
\end{document}
|
\documentclass{...}
മുതൽ \begin{document}
വരെയുള്ള വിഭാഗത്തെ ആമുഖം(preamble) എന്നു പറയുന്നു. സാധാരണയായി പ്രമാണത്തെ മുഴുവൻ ബാധിയ്ക്കുന്ന കമാൻഡുകൾ ആണ് ഇവിടെ കൊടുക്കുന്നത്. ആമുഖത്തിനു ശേഷം പ്രമാണത്തിലെ വിവരങ്ങൾ പ്രമാണത്തിന്റെ തുടക്കത്തേയും അവസാനത്തേയും സൂചിപ്പിയ്കുന്ന കമാൻഡുകൾക്കിടയിൽ കൊടുക്കുക.
\begin{document}
...
\end{document}
|
കുത്തുകൾ കൊടുത്തിരിയ്ക്കുന്ന സ്ഥലത്ത് വിവരങ്ങൾ കൊടുക്കാം. \end{document}
നു ശേഷം വരുന്ന അക്ഷരങ്ങൾ അച്ചടിയ്ക്കാത്തതിനാൽ അവിടെ പ്രമാണത്തെ കുറിച്ചുള്ള കുറിപ്പുകൾ(comments) കൊടുക്കാം.
\end{document}
...
|
ആമുഖം
[തിരുത്തുക]പ്രമാണവർഗ്ഗങ്ങൾ
[തിരുത്തുക]ഇൻപുട്ട് ഫയൽ പ്രൊസസ്സ് ചെയ്യുമ്പോൾ, ലേഖകൻ സൃഷ്ടിയ്ക്കാൻ ഉദ്ദേശിയ്ക്കുന്ന പ്രമാണം എന്താണെന്ന് ലാടെക്കിന് അറിയേണ്ടതുണ്ട്. അതിനു വേണ്ടി \documentclass
എന്ന കമാൻഡ് കൊടുക്കുന്നു. ഇത് തുടക്കത്തിൽ തന്നെ കൊടുക്കുകയാണ് പതിവ്.
\documentclass[options]{class}
|
ഇവിടെ സൃഷ്ടിയ്ക്കേണ്ട പ്രമാണത്തിന്റെ തരം ആണ് class
ൽ കൊടുക്കുന്നത്. ലാടെക്കിൽ നിലവിലുള്ള പ്രമാണവർഗ്ഗങ്ങൾ കൂടാതെ പുതിയ പ്രമാണവർഗ്ഗങ്ങളും ഉപയോക്താക്കൾക്ക് സൃഷ്ടിയ്ക്കാൻ കഴിയും. ഒരു പ്രമാണവർഗ്ഗത്തിന്റേതായുള്ള സവിശേഷതകൾ options
നുള്ളിൽ കൊടുക്കുന്നു. ഇവ അല്പവിരാമചിഹ്നം(comma) ഉപയോഗിച്ച് വേർതിരിയ്ക്കണം.
ഉദാഹരണം: ഒരു സാധാരണ ലാടെക്ക് പ്രമാണത്തിന്റെ കോഡ് ഇങ്ങനെ ആരംഭിയ്ക്കാം.
\documentclass[11pt,twoside,a4paper]{article}
|
ഇത് A4 കടലാസിൽ 11 പോയിന്റ് വലിപ്പത്തിലുള്ള അടിസ്ഥാന ഫോണ്ടിൽ ഇരുവശവും അച്ചടിയ്ക്കത്തക്ക രീതിയിൽ ഒരു ലേഖനം(article) തുടങ്ങും.
article | ലേഖനങ്ങൾക്ക് |
report | സെമിനാർ റിപ്പോർട്ട്, ഗവേഷണപ്രബന്ധം എന്നിവയ്ക്ക് |
book | പുസ്തകം തയ്യാറാക്കാൻ |
slides | അവതരണ സ്ലൈഡുകൾ തയ്യാറാക്കാൻ |
letter | കത്തുകൾക്ക് |
10pt, 11pt, 12pt | പ്രധാന ഫോണ്ടിന്റെ വലുപ്പം നിശ്ചയിയ്ക്കുന്നു. ഒന്നും കൊടുത്തില്ലെങ്കിൽ വലുപ്പം 10pt ആയിരിയ്ക്കും. |
a4paper, letterpaper,... | പ്രമാണത്തിന്റെ വലുപ്പം നിശ്ചയിയ്ക്കുന്നു. മൂലക്രമീകരണപ്രകാരമുള്ള വലുപ്പം ലാടെക്ക് വിതരണത്തിനനുസരിച്ച് a4paper അല്ലെങ്കിൽ letterpaper ആയിരിയ്ക്കും. a5paper, b5paper, executivepaper, legalpaper എന്നീ വലുപ്പങ്ങളും തെരഞ്ഞെടുക്കാം. |
twocolumn | ഒന്നിനു പകരം പ്രമാണത്തിൽ രണ്ടു നിരകൾ(columns) ഉണ്ടായിരിയ്ക്കും. |
landscape | പ്രമാണത്തിന്റെ രൂപം പ്രകൃതിദൃശ്യരീതിയിൽ (Landscape Mode) ആകും. |
പ്രമാണം
[തിരുത്തുക]പ്രമാണത്തെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ
[തിരുത്തുക]ഒരു പ്രമാണത്തിന്റെ പേര്, ലേഖകന്റെ പേര്, തീയതി എന്നിങ്ങനെയുള്ള അടിസ്ഥാന വിവരങ്ങൾ \title
, \author
, and \date
എന്നീ കമാൻഡുകൾ ഉപയോഗിച്ച് കൊടുക്കാൻ സാധിയ്ക്കും.
\documentclass[11pt,a4paper]{report}
\begin{document}
\title{How to Structure a LaTeX Document}
\author{Leslie Lamport}
\date{September 2015}
\maketitle
\end{document}
|
\maketitle
കമാൻഡ് കൊടുക്കുമ്പോളാണ് ഈ വിവരങ്ങൾ പ്രമാണത്തിൽ എഴുതപ്പെടുന്നത്. സാധാരണയായി \begin{document}
കമാൻഡിനു ശേഷം ഉടനെ തന്നെ ഈ കമാൻഡുകൾ കൊടുക്കുന്നു.\date
കമാൻഡ് കൊടുക്കുന്നില്ലെങ്കിൽ ഇന്നത്തെ തീയതി ആയിരിയ്ക്കും എഴുതപ്പെടുന്നത്.
പ്രമാണത്തിന്റെ വിഭജനം
[തിരുത്തുക]ഒരു പ്രമാണത്തെ പല വിഭാഗങ്ങളായി തരം തിരിയ്ക്കാൻ കഴിയും - അദ്ധ്യായങ്ങൾ, വിഭാഗങ്ങൾ, ഉപവിഭാഗങ്ങൾ, ഖണ്ഡികകൾ എന്നിങ്ങനെ. ഇവയിൽ ചിലത് പ്രത്യേക തരത്തിലുള്ള പ്രമാണങ്ങളിൽ മാത്രമേ ഉണ്ടാവുകയുള്ളൂ. ചില വിഭജന കമാൻഡുകൾ താഴെ കൊടുക്കുന്നു.
\chapter{Introduction}
This chapter's content...
\section{Structure}
This section's content...
\subsection{Top Matter}
This subsection's content...
\subsubsection{Article Information}
This subsubsection's content...
|
വിഭാഗങ്ങളെ സൂചിപ്പിയ്ക്കുന്ന സംഖ്യകൾ (section numbers) പ്രത്യേകം കൊടുക്കേണ്ടതില്ല. ലാടെക്ക് സ്വയം തന്നെ അത് ചെയ്തു കൊള്ളും. ഭാഗങ്ങളെ (parts) സൂചിപ്പിയ്ക്കാൻ റോമൻ സംഖ്യകളും അദ്ധ്യായങ്ങൾ, വിഭാഗങ്ങൾ (sections) എന്നിവയെ സൂചിപ്പിയ്ക്കാൻ ദശാംശസംഖ്യകളും ഉപയോഗിയ്ക്കുന്നു. ഒന്നിനുള്ളിൽ മറ്റൊന്നായി വിഭാഗങ്ങൾക്ക് ആകെ 7 തലങ്ങളാണ് ലാടെക്കിൽ ഉള്ളത്.
Command | Level | Comment |
---|---|---|
\part{''part''}
|
-1 | not in letters |
\chapter{''chapter''}
|
0 | only books and reports |
\section{''section''}
|
1 | not in letters |
\subsection{''subsection''}
|
2 | not in letters |
\subsubsection{''subsubsection''}
|
3 | not in letters |
\paragraph{''paragraph''}
|
4 | not in letters |
\subparagraph{''subparagraph''}
|
5 | not in letters |
അണികൾ(Lists)
[തിരുത്തുക]വിവരങ്ങൾ വ്യക്തമായും ഒതുക്കത്തോടെയും കൊടുക്കാൻ വേണ്ടിയാണ് അണികൾ ഉപയോഗിയ്ക്കുന്നത്. itemize, enumerate, description എന്നിങ്ങനെ മൂന്നു തരത്തിലുള്ള അണികളാണ് ലാടെക്കിൽ ഉള്ളത്.
എല്ലാ അണികളുടെയും അടിസ്ഥാനഘടന ഇങ്ങനെ ആയിരിയ്ക്കും.
\begin{list_type}
\item The first item
\item The second item
\item The third item
........
\end{list_type}
|
അണികളിലെ ഓരോ ഇനത്തിലും(item) ഒന്നോ അതിലധികമോ ഖണ്ഡികകൾ കൊടുക്കാൻ സാധിയ്ക്കും.
Itemize
[തിരുത്തുക]itemize അണിയിൽ ബുള്ളറ്റുകൾ ഉപയോഗിച്ചാണ് ഓരോ ഇനത്തെയും വേർതിരിയ്ക്കുന്നത്.
\begin{itemize}
\item The first item
\item The second item
\item The third etc \ldots
\end{itemize}
|
Enumerate
[തിരുത്തുക]ഈ അണിയിലെ ഇനങ്ങളെ അനുക്രമമായിട്ടാണ് (sequentially ordered) വിന്യസിയ്ക്കുന്നത്. മൂലക്രമീകരണപ്രകാരം സംഖ്യകളാണ് ഇതിനു വേണ്ടി ഉപയോഗിയ്ക്കുന്നത്.
\begin{enumerate}
\item The first item
\item The second item
\item The third etc \ldots
\end{enumerate}
|
Description
[തിരുത്തുക]നിർവ്വചനങ്ങൾ കൊടുക്കാൻ ഏറ്റവും അനുയോജ്യമായ അണി ആണ് ഇത്. നിർവ്വചിക്കുന്ന ഇനത്തിന്റെ പേര് ഐച്ഛികമാണ്.(കൊടുത്തില്ലെങ്കിൽ അസാധാരണമായിരിയ്ക്കും.)
\begin{description}
\item[First] The first item
\item[Second] The second item
\item[Third] The third etc \ldots
\end{description}
|