മൂലകങ്ങൾ/അധ്യായം 1

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.
Jump to navigation Jump to search

അണുകേന്ദ്രത്തിലുള്ള പ്രോട്ടോണുകളുടെ എണ്ണം കൊണ്ടു സൂചിപ്പിക്കുന്ന ഒരു അണുവിനെ മൂലകം അഥവാ രാസമൂലകം എന്നു പറയാം. ഒരേ എണ്ണം പ്രോട്ടോണുകളുള്ള അണുക്കൾ മാത്രം അടങ്ങിയിരിക്കുന്ന ശുദ്ധമായ രാസപദാർത്ഥമാണ്‌ മൂലകം എന്നും മറ്റൊരു രീതിയിൽ പറയാം. ഉള്ളടക്കം

വിവരണം[തിരുത്തുക]

ഏറ്റവും ഭാരം കുറഞ്ഞ മൂലകങ്ങൾ ഹൈഡ്രജനും ഹീലിയവും ആണ്. ഭാരം കൂടിയ മൂലകങ്ങൾ പ്രകൃതിയിലെ മാർഗ്ഗങ്ങൾ ഉപയോഗിച്ചോ കൃത്രിമമായോ പല ന്യൂക്ലിയോസിന്തസിസ് മാർഗ്ഗങ്ങളും, ചിലപ്പോൾ ന്യൂക്ലിയർ ഫിഷൻ വഴിയും നിർമ്മിക്കാം.

2006-ൽ തിട്ടപ്പെടുത്തിയത് അനുസരിച്ച് ഇന്ന് അറിയപ്പെടുന്ന 117 മൂലകങ്ങൾ ഉണ്ട്. (അറിയപ്പെടുന്നത് എന്നതുകൊണ്ട് ഉദ്യേശിക്കുന്നത് നന്നായി പരിശോധിക്കുവാൻ പറ്റി, മറ്റ് മൂലകങ്ങളിൽ നിന്ന് വേർതിരിച്ച് അറിയാൻ പറ്റി എന്നാണ്). ഈ 117 മൂലകങ്ങളിൽ 94 എണ്ണം ഭൂമിയിൽ പ്രകൃതിയിൽ കാണപ്പെടുന്നു. ആറെണ്ണം വളരെ ശുഷ്കമായ അളവിലേ കാണപ്പെടുന്നുള്ളൂ: റ്റെക്നീഷ്യം (അണുസംഖ്യ: 43; പ്രൊമെത്യം, സംഖ്യ: 61; അസ്റ്ററ്റീൻ, സംഖ്യ: 85; ഫ്രാൻസിയം, സംഖ്യ: 87; നെപ്റ്റ്യൂണിയം, സംഖ്യ: 93; പ്ലൂട്ടോണിയം, സംഖ്യ: 94 എന്നിവ. ഈ 94 മൂലകങ്ങളും 98 അണുസംഖ്യ ആയി ഉള്ള കാലിഫോർണിയവും പ്രപഞ്ചത്തിൽ നക്ഷത്രങ്ങളിലും സൂപ്പർനോവകളിലും വൻ‌തോതിൽ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ചുരുങ്ങിയ ജീവിത ദൈർഘ്യം ഉള്ള റേഡിയോ ആക്ടീവ് മൂലകങ്ങളെ ശാസ്ത്രജ്ഞന്മാർ ഇന്നും നിർമ്മിക്കുന്നു.

ബാക്കി 22 മൂലകങ്ങൾ കൃത്രിമ മാർഗ്ഗങ്ങളിലൂടെ നിർമ്മിച്ചതാണ്. ഇവ പ്രകൃതിയിലോ ബഹിരാകാശത്തോ കാണപ്പെട്ടിട്ടില്ല. ഇങ്ങനെ കൃത്രിമമായി നിർമ്മിച്ച മൂലകങ്ങൾ എല്ലാം തന്നെ വളരെ ചുരുങ്ങിയ ജീവിത ദൈർഘ്യം ഉള്ള റേഡിയോ ആക്ടീവ് മൂലകങ്ങൾ ആണ്. ആദ്യമായി കൃത്രിമമായി നിർമ്മിച്ച മൂലകം റ്റെക്നീഷ്യം ആയിരുന്നു (1937-ൽ). ഈ മൂലകത്തിനെ പ്രകൃതിയിൽ തന്നെ 1925-ൽ കണ്ടെത്തിയിരിക്കാം എന്ന് കരുതുന്നു. വളരെ ചുരുങ്ങിയ അളവിൽ പ്രകൃതിയിൽ ഉള്ള മറ്റു പല മൂലകങ്ങളും ആദ്യം പരീക്ഷണശാലയിൽ നിർമ്മിക്കുകയും പിന്നീട് പ്രകൃതിയിൽ കണ്ടെത്തുകയുമായിരുന്നു.

"https://ml.wikibooks.org/w/index.php?title=മൂലകങ്ങൾ/അധ്യായം_1&oldid=17274" എന്ന താളിൽനിന്ന് ശേഖരിച്ചത്