മലയാളം കമ്പ്യൂട്ടിങ്ങ്/മലയാളം എഴുതുവാൻ/നിവേശക രീതികൾ/മറ്റുള്ളവ

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.
Jump to navigation Jump to search

ലളിത[തിരുത്തുക]

X നിവേശകരീതിയിൽ(XIM) ലിപ്യന്തരണം(transliteration) അടിസ്ഥാനമാക്കി, ദേവനാഗിരിക്കു വേണ്ടി നിർമിച്ച ബോൽനാഗിരി വ്യവസ്ഥയെ പിൻപറ്റി മലയാളത്തിൽ നിർമിച്ച രീതി. x-org അടിസ്ഥാനമാക്കി വർത്തിക്കുന്ന സംവിധാനങ്ങളിലെല്ലാം ഈ വിന്യാസം ലഭ്യമാണു്.

സ്വനലേഖ[തിരുത്തുക]

സ്വനലേഖ ഒരു ലിപ്യന്തരണ വ്യവസ്ഥയാണു്. മൊഴിയിൽ നിന്നും വ്യത്യസ്ഥമായി ഉപയോക്താക്കൾക്ക് ഐച്ഛികങ്ങൾ നൽകി അവയിൽ നിന്നൊന്നു തിരഞ്ഞെടുക്കാൻ ഇതവസരമൊരുക്കുന്നു.

റെമിങ്ടൺ[തിരുത്തുക]

പണ്ടുകാലത്ത് ടൈപ്പ് റൈറ്ററുകളിലും മറ്റും മലയാളം എഴുതാനുപയോഗിച്ചിരിരുന്ന ഒരു നിവേശക രീതിയാണിത്.

ഐട്രാൻസ്[തിരുത്തുക]

യൂണികോഡിന്റെ വരവിനും, യൂണികോഡധിഷ്ഠിത നിവേശകരീതികൾക്കും മുമ്പ് ഇൻഡ്യൻ ഭാഷകൾ എഴുതാൻ വേണ്ടി ഉപയോഗിക്കുകയും പിന്നീട്, അക്ഷരമാല രേഖപ്പെടുത്തന്നതിന് ഒരു അംഗീകൃത നിലവാരമായിമാറുകയും ചെയ്തു ഐ ട്രാൻസ്. ഇന്നും മലയാളം അറിയാത്തവർ മലയാളം പഠിക്കാനും മലയാളത്തെ ഉപയോഗിക്കാനും ഐ ട്രാൻസിന്റെ സഹായം തേടാറുണ്ട്. മലയാളത്തിന് ഒരു അംഗീകൃത ഐ ട്രാൻസ് വിന്യാസമില്ലാത്തതും, ചില്ലുകളും മറ്റും എങ്ങനെ കാണിക്കണമെന്നതിലെ ആശയക്കുഴപ്പവും പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്.