മലയാളം കമ്പ്യൂട്ടിങ്ങ്/മലയാളം എഴുതുവാൻ/നിവേശക രീതികൾ/ഐട്രാൻസ്

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.

യൂണികോഡിന്റെ വരവിനും, യൂണികോഡധിഷ്ഠിത നിവേശകരീതികൾക്കും മുമ്പ് ഇൻഡ്യൻ ഭാഷകൾ എഴുതാൻ വേണ്ടി ഉപയോഗിക്കുകയും പിന്നീട്, അക്ഷരമാല രേഖപ്പെടുത്തന്നതിന് ഒരു അംഗീകൃത നിലവാരമായിമാറുകയും ചെയ്തു ഐ ട്രാൻസ്. ഇന്നും മലയാളം അറിയാത്തവർ മലയാളം പഠിക്കാനും മലയാളത്തെ ഉപയോഗിക്കാനും ഐ ട്രാൻസിന്റെ സഹായം തേടാറുണ്ട്. മലയാളത്തിന് ഒരു അംഗീകൃത ഐ ട്രാൻസ് വിന്യാസമില്ലാത്തതും, ചില്ലുകളും മറ്റും എങ്ങനെ കാണിക്കണമെന്നതിലെ ആശയക്കുഴപ്പവും പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്.