ബുക്ക് ഉണ്ടാക്കുന്നവിധം
അസംസ്കൃത വസ്തുക്കൾ
[തിരുത്തുക]- പശ
- നൂല്
- കടലാസ്
സാധാരണ ഉപയോഗിക്കുന്ന കടലാസിന്റെ അളവുകൾ (ബ്രിട്ടീഷ്)
[തിരുത്തുക]- ഫുള്സ്ക്യാപ്പ്- 13* X 17*
- ക്രൗണ് -15”x20”
- ഡമ്മി-17 1/2”x 221/2 ”
- മീഡിയം- 18”x 23”
- റോയൽ - 20”x25”
- ഇംപീരിയല്-22”xx30”
മെട്രിക് അളവിൽ ലഭിക്കുന്ന കടലാസ്
[തിരുത്തുക]വലുപ്പം ഏതായിരുന്നാലും, ഇവയുടെ വശങ്ങളുടെ അളവുകൾ തമ്മിൽ ഒരു കൃത്യമായ അനുപാതം സൂക്ഷിക്കുന്നു എന്നതാണ് ഇവയുടെ പ്രത്യേകത. അവയുടെ ഒരു വശം 1 ആണെങ്കിൽ മറ്റേവശം എപ്പോഴും രണ്ടിൻറെ വർഗ്ഗമൂലം അഥവാ 1.414 ആയിരിക്കും.
ഈ അളവുകൾ ഇൻറർനാഷണൽ സ്റ്റാൻറേർഡ് ISO 216 നിജപ്പെടുത്തിയിരിക്കുന്നു.
ഇതിന് മൂന്ന് സീരിയസുകൾ നിലവിലുണ്ട്.
- എ-സീരീസ്
ഇത് പ്രധാനമായും അച്ചടിക്കും എഴുതുവാനുമുള്ള പേപ്പറുകളുടെ അളവുകളാണ്. ഇന്ത്യയിലും മറ്റും ആഫീസ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് എ4 പേപ്പറുകളാണ്.
പേർ | നീളംxവീതി (മി മി) | നീളംxവീതി (ഇഞ്ച്) |
---|---|---|
എ0 | 840x1189 | 33.11x46.81 |
എ4 | 210x297 | 8.27x11.69 |
- ബി-സീരീസ്
പ്രധാനമായും ഭൂപടങ്ങൾ, പോസ്റ്ററുകൾ തുടങ്ങിയവ അച്ചടിക്കുന്നതിന് ഉപയോഗിച്ചുവരുന്നു. എന്നാൽ, ബി 5 വലുപ്പത്തിൽ പുസ്തകങ്ങൾ കണ്ടുവരുന്നുണ്ട്.
പേർ | നീളംxവീതി (മി മി) | നീളംxവീതി (ഇഞ്ച്) |
---|---|---|
ബി0 | 1000x1414 | 39.37x55.67 |
ബി4 | 250x353 | 9.84x13.90 |
- സി-സീരീസ്
ഇവ തപാൽകവറുകളും മറ്റും നിർമ്മിക്കാൻ ഉപയോഗിക്കുന്ന പേപ്പറുകളാണ്. ഇതിൻറെ വലുപ്പം എ-സീരിസിനും ബി-സീരിസിനും മദ്ധ്യത്തിലായാണ് വരുന്നത് (ജ്യോമെട്രിക് സെൻറർ).
പേർ | നീളംxവീതി (മി മി) | നീളംxവീതി (ഇഞ്ച്) |
---|---|---|
സി0 | 917x1297 | 36.10x51.06 |
സി4 | 229x324 | 9.05x12.76 |
പ്രായോഗികമായി പറഞ്ഞാൽ, എ4 പേപ്പറിൽ തയ്യാറാക്കിയ എഴുത്ത് സി4 കവറിലും, അത് മുഴുവനായി ബി4 കവറിലും ഇടാവുന്നതാണ്. അഥവാ, എ5 വലുപ്പത്തിലുള്ള പുസ്തകത്തിന് സി4 കവറും ബി4 ജാക്കറ്റും ചേരുന്നതാണ്.