ബി.എസ്.എൻ.‍എൽ. ബ്രോഡ്ബാൻഡ്/പൂമുഖം

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.
Jump to navigation Jump to search
  1. ആമുഖം

ആമുഖം[തിരുത്തുക]

മുംബൈ, ഡൽഹി എന്നീ നഗരങ്ങൾ ഒഴിച്ച് ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലും ബി.എസ്.എൻ.‍എൽ. ബ്രോഡ്ബാൻഡ് സേവനം നൽകുന്നുണ്ട്. നിലവിലുള്ള ടെലഫോൺ ലൈനിലേക്ക് ബ്രോഡ്ബാൻഡ് സംവിധാനം കുട്ടിച്ചേർക്കുകയാണ് ചെയ്യുന്നത്. ഒരേ സമയം ടെലഫോണും ഇൻറർനെറ്റും ലഭിക്കുന്നു. എഡിഎസ്എൽ അഥവാ അസിമെട്രിക് ഡിജിറ്റൽ സബ്സ്ക്രൈബർ ലൈൻ സാങ്കേതികതയിലധിഷ്ടിതമാണ് ബിഎസ്എൻഎല്ലിൻറെ ബ്രോഡ്ബാൻഡ് സേവനം. ട്വിസ്റ്റഡ് കോപ്പർ ജോടികളെ ഉയർന്ന വേഗമുള്ള ഡിജിറ്റൽ ലൈനുകളാക്കി മാറ്റുകയാണ് ഇവിടെ ചെയ്യുന്നത്. ടൈപ്പ് 1, ടൈപ്പ് 2, ടൈപ്പ് 3, ടൈപ്പ് 4 എന്നിങ്ങനെ നാലുതരം മോഡങ്ങൾ ലഭ്യമാണ്. ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സേവനങ്ങൾ ഡാറ്റാവൺ എന്ന പേരിലാണ് നൽകിയിരുന്നത്. എന്നാലത് ബി.എസ്.എൻ.‍എൽ. ബ്രോഡ്ബാൻഡ് എന്ന പേരിലാണ് നൽകുന്നത്. 24 എംബിപിഎസ് വരെ വേഗത ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നു. 0.6 ദശലക്ഷം ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് ഉപഭോക്താക്കൾ ഉണ്ട്.

സേവനങ്ങൾ[തിരുത്തുക]

ബ്രോഡ്ബാൻഡ് ഇൻറർനെറ്റ്[തിരുത്തുക]

ഓൺലൈൻ ഗെയ്മിംഗ്[തിരുത്തുക]

ഐ.പി. ടിവി[തിരുത്തുക]

കണക്ഷനായി[തിരുത്തുക]

കണക്ഷൻ ലഭിക്കുന്നതിനായി ടെലഫോൺ എക്സ്ചേഞ്ചിൽ പോയി അപേക്ഷ ഫോറം പൂരിപ്പിച്ച് നൽകുകയോ ഓൺലൈനായി രജിസ്റ്റർ ചെയ്യുകയോ ചെയ്യാം. അപേക്ഷ നൽകി കഴിഞ്ഞാൽ ടെലഫോൺ ശൃംഖലയിൽ വിവിധങ്ങളായ ടെസ്റ്റുകൾ നടത്തി ടൈലഫോൺ ശൃംഖല ബ്രോഡ്ബാൻഡ് നൽകാൻ പര്യാപ്തമാണെന്ന് ഉറപ്പുവരുത്തുന്നു. തുടർന്ന് കസ്റ്റമർ പ്രൈമിസ് ഉപകരവുമായി ടെക്നീഷ്യൻ ഇൻസ്റ്റാൾ ചെയ്യുന്നതാണ്. കണക്ഷൻ എടുക്കും മുൻപ് ചില കാര്യങ്ങൾ ഓർക്കുന്നത് നല്ലതാണ്.

  • ബ്രോഡ്ബാൻഡ് ലഭ്യത
  • എക്സ്ചേഞ്ചും വീടും തമ്മിലുള്ള ദൂരം
  • താമസിക്കുന്ന മേഖല

വിവിധങ്ങളായ പ്ലാനുകൾ ബി.എസ്.എൻ.‍എൽ. നൽകുന്നു. ഇവയിൽ ടെലഫോണും ബ്രോഡ്ബാൻഡും സമന്വയിപ്പിച്ച പ്ലാനുൾ ഉണ്ട്. ഇവയ്ക്ക് മാസവാടക ഇല്ല.

ബ്രോഡ്ബാൻഡ് ഉപയോഗിക്കാനായി[തിരുത്തുക]

എ.ഡി.എസ്.എൽ മോഡം, എ.ഡി.എസ്.എൽ സ്പ്ലിറ്റർ, രണ്ട് ആർ.ജെ-11 വയറുകൾ എന്നിവയാണ് ഉപഭോക്താവിന് ബി.എസ്.എൻ.‍എൽ. നൽകുന്ന ഉപകരണങ്ങൾ.

ഇൻസ്റ്റാലേഷൻ[തിരുത്തുക]

ജംഗ്ഷൻ ബോക്സിൽ നിന്നും വരുന്ന കേബിൾ റോസെറ്റ് മുഖേന സ്പ്ലിറ്ററിൽ ഘടിപ്പിക്കുക. സ്പ്ലിറ്റുറിന്റെ മറുവശത്ത് രണ്ട് ആർ.ജെ.-11 പോർട്ടുകൾ ഉണ്ട്. ഇവ യഥാക്രമം ടെലഫോൺ, മോഡം എന്നിവയിലേക്ക് ബന്ധിപ്പിക്കാനുള്ളതാണ്. സ്പ്ലിറ്ററിൽ ഇവ അടയാളപ്പെടുത്തിയിട്ടുണ്ട്. അവ നോക്കി മോഡത്തിലേക്കും ടെലഫോണിലേക്കും കണക്ഷൻ കൊടുക്കുക. ഏതു സമാന്തര ടെലഫോൺ കണക്ഷനും സ്പ്ലിറ്റർ കഴിഞ്ഞേ നൽകാവൂ. താഴെ തന്നിട്ടുള്ള ചിത്രത്തിൽ ഉള്ളതു പോലെയാവണം മോഡം ഇൻസ്റ്റാൾ ചെയ്യാൻ.

എല്ലാ ബ്രോഡ്ബാൻഡ് ഉപഭോക്താക്കൾക്കും ഒരു സേവന ഉപയോക്ത നാമവും അടയാളവാക്യവും തരുന്നതാണ്. ഇവ കൂടാതെ ഉപയോഗിച്ച ഇൻറർനെറ്റിന്റെ വിശദാംശങ്ങൾ അറിയാനായി പോർട്ടൽ ഉപയോക്ത നാമവും അടയാളവാക്യവും ലഭിക്കും. സ്വതവേയുള്ള എല്ലാ അടയാളവാക്യവും password എന്നാണ്.

ഉപയോക്ത നാമവും അടയാളവാക്യവും മാറ്റാനായി[തിരുത്തുക]

സേവന അടയാളവാക്യവും പോർട്ടൽ ഉപയോക്ത നാമവും അടയാളവാക്യവും ഉപയോക്താക്കൾക്ക് മാറ്റാൻ സാധിക്കുന്നതാണ്.

സേവന അടയാളവാക്യം മാറ്റാൻ[തിരുത്തുക]

ബ്രോഡ്ബാൻഡ് സേവനത്തിൻറെ അടയാളവാക്യം മാറ്റാനായി ആദ്യം വെബ്സൈറ്റിൻ പോയി മാറ്റുക. എന്നിട്ട് മോഡത്തിൽ മാറ്റുക.

ഘട്ടം 1

  • http://data.bsnl.in എന്ന സൈറ്റിൽ പോവുക.
  • പോർട്ടൽ ഐഡിയും അടയാളവാക്യവും നൽകുക.
  • ലോഗിൻ ചെയ്യുക.

പോർട്ടൽ ഐഡി മാറ്റാൻ[തിരുത്തുക]