ബനാന ഹൽവ
Jump to navigation
Jump to search
മധുര പലഹാരങ്ങൾ
ബനാന ഹൽവ
ചേരുവകൾ
ഏത്തപ്പഴം - 4 നെയ്യ് - 100 ഗ്രം പഞ്ചസാര - 300 ഗ്രാം അണ്ടിപ്പരിപ്പ് - 10 എണ്ണം
ഉണ്ടാക്കുന്ന വിധം
ഏത്തപ്പഴം ചെറുതായി അരിഞ്ഞ് കുറച്ച് വെള്ളമൊഴിച്ച് വേവിക്കുക. ചുവട് കട്ടിയുള്ള ഒരു പാനിൽ നെയ്യ് ചൂടാക്കി അണ്ടിപ്പരിപ്പ് വറുത്തു മാറ്റുക. അതേ നെയ്യിൽ വേവിച്ച ഏത്തപ്പഴം വഴറ്റുക. അതിൽ പഞ്ചസാര ചേർത്ത് വഴറ്റുക. നെയ്യ് തെളിഞ്ഞു വരുമ്പോൾ എണ്ണ പുരട്ടിയ പാത്രത്തിലേക്ക് മാറ്റി തണുക്കുമ്പോൾ മുറിച്ച് ഉപയോഗിക്കുക.