പൈത്തൺ പ്രോഗ്രാമിങ്ങ്/അവലോകനം

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.

ഒരു ഉന്നത-തലവും, സ്ട്രക്‌ച്ചേർഡും, ഓപ്പൺ സോഴ്സുമായതും വ്യത്യസ്തങ്ങളായ ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്താവുന്നതുമായ പ്രോഗ്രാമിങ്ങ് ഭാഷയാണ് പൈത്തൺ. പെട്ടെന്ന് ആവശ്യമുള്ളതും ലളിതവുമായ സ്ക്രിപ്റ്റുകളോ സങ്കീർണ്ണമായ സ്ക്രിപ്റ്റുകളോ തയ്യാറാക്കാൻ ഈ ഭാഷ വളരെയധികം ഉപയോഗപ്രദമാണ്.

ഒരു ഇന്റർപ്രിറ്റഡ് പ്രോഗ്രാമിങ്ങ് ഭാഷയാണ് പൈത്തൺ, പൈത്തൺ പ്രോഗ്രാമുകൾ പ്രവർത്തനം തുടങ്ങുന്നതിനു മുൻപ് ബൈറ്റ്കോഡിലേക്ക് പരിവർത്തനം (കമ്പൈൽ) ചെയ്യപ്പെടുകയാണ് ചെയ്യുക (സാധാരണയായി ഈ ബൈറ്റ്കോഡുകൾ ഡിസ്കിൽ സൂക്ഷിച്ചുവെക്കപ്പെടും, അതുവഴി വീണ്ടും പ്രോഗ്രാം പ്രവർത്തിപ്പിക്കേണ്ടി വരുമ്പോൾ സോഴ്സ് കോഡിൽ മാറ്റമൊന്നും വന്നില്ലെങ്കിൽ കമ്പൈലേഷൻ ഒഴിവാക്കി സൂക്ഷിവെക്കപ്പെട്ട ബൈറ്റ്കോഡുകൾ ഉപയോഗപ്പെടുത്തും). സചേതനമായി ടൈപ്പ് ചെയ്യപ്പെടുന്നതും (dynamically typed) ഒബ്ജക്റ്റ് ഓറിയന്റഡ് സവിശേഷതൾ ഉൾക്കൊള്ളുന്നതുമാണ് ഇത്.

മറ്റ് പ്രോഗ്രാമിങ്ങ് ഭാഷകളിൽ നിന്നും ഭിന്നമായി പൈത്തണിൽ വൈറ്റ് സ്പേസുകൾക്കുള്ള പ്രധാന്യമാണ്. ഇതിൽ ബോക്കുകൾ സൂചിപ്പിക്കുന്നതിന് ഇൻഡന്റുകളാണ് ഉപയോഗിക്കുന്നത് (സി കുടുംബത്തിൽ { } ബ്രാക്കറ്റുകളാണ് ഇതിന് ഉപയോഗിക്കപ്പെടുന്നത്).

ഉദാഹരണമായി താഴെ തന്നിരിക്കുന്ന് കോഡ് പൈത്തൺ ഇന്റർപ്രിറ്ററിൽ ടൈപ്പുചെയ്ത് പ്രവർത്തിപ്പിക്കാവുന്നതാണ്, ഫിബിനോക്കി ശ്രേണിയിലെ സംഖ്യകൾ പ്രദർശിപ്പിക്കുന്ന കോഡാണിത്:

>>> a,b = 0,1
>>> print(b)
1
>>> while b < 100:
...   a,b = b,(a+b)
...   print(b, end=" ")
... 
1 2 3 5 8 13 21 34 55 89 144