Jump to content

പാചകപുസ്തകം:ഹുമ്മൂസ്

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.

ആവശ്യമായ സാധനങ്ങൾ

[തിരുത്തുക]
  • വെള്ളക്കടല - 250 ഗ്രാം
  • എള്ള് - 50 ഗ്രാം
  • ഒലീവ് ഓയിൽ - ആവശ്യത്തിന്
  • ഉപ്പ് - ആവശ്യത്തിന്
  • ചെറുനാരങ്ങാനീര് - രണ്ട് എണ്ണത്തിന്റേത്

പാകം ചെയ്യുന്ന വിധം

[തിരുത്തുക]

വെള്ളക്കടല പത്തുമണിക്കൂർ വെള്ളത്തിൽ കുതിർത്തുവെക്കുക. ശേഷം ഇത് വെള്ളത്തോടെ ഉപ്പ് ചേർത്ത് വേവിച്ച് എടുക്കുക. കടലയും വെള്ളവും വെവ്വേറെ പാത്രത്തിലായി മാറ്റിവെയ്ക്കുക. ഓരോ കപ്പ് കടലയോടൊപ്പം രണ്ടു ടേബിൾ സ്പൂൺ വെള്ളവും ഒരു സ്പൂൺ എള്ളും ഒരു സ്പൂൺ ഒലീവ് ഓയിലും നാരങ്ങാനീരും ചേർത്ത് മിക്‌സിയിൽ അരച്ചെടുക്കുക. ശേഷം ആവശ്യത്തിന് ഉപ്പും മുകളിൽ അൽപം ഒലീവ് ഓയിലും ചേർത്ത് ഉപയോഗിക്കുക.

"https://ml.wikibooks.org/w/index.php?title=പാചകപുസ്തകം:ഹുമ്മൂസ്&oldid=16804" എന്ന താളിൽനിന്ന് ശേഖരിച്ചത്