പാചകപുസ്തകം:സേമിയ കേസരി

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.

ആവശ്യമായ സാധനങ്ങൾ[തിരുത്തുക]

സാധനങ്ങൾ അളവ്‌
സേമിയ (വറുത്തത്) അരക്കപ്പ്
പാൽ ഒന്നേക്കാൽ കപ്പ്
പഞ്ചസാര മുക്കാൽ കപ്പ്
നെയ്യ് രണ്ട് ടീ സ്പൂൺ
അണ്ടി പരിപ്പ് എട്ട്
കിസ് മിസ് ഒരു ടേബിൾ സ്പൂൺ
കളർ (ആവശ്യമെങ്കിൽ) ഒരു നുള്ള്
ഏലക്കാ പൊടി ആവശ്യത്തിന്


തയ്യാറാക്കുന്നവിധം[തിരുത്തുക]

മൈക്രോ വേവ് സേഫ് ബൗളിൽ പാലോഴിച്ച് തിളപ്പിക്കുക. അതിലേക്ക് സേമിയ ചേർക്കുക, മൂന്ന് മിനിട്ട് വേവിക്കുക. ശേഷം, പുറത്തെടുത്ത് പഞ്ചസാരയും നെയ്യും കളറും ഏലക്കാപൊടിയും ചേർത്ത് വീണ്ടും രണ്ട് മിനിട്ട വേവിക്കുക. മുകളിൽ അണ്ടി പരിപ്പും കിസ്മിസും വിതറുക. ചൂട് ആറിയ ശേഷം ഉപയോഗിക്കാം.

"https://ml.wikibooks.org/w/index.php?title=പാചകപുസ്തകം:സേമിയ_കേസരി&oldid=16924" എന്ന താളിൽനിന്ന് ശേഖരിച്ചത്