Jump to content

പാചകപുസ്തകം:സുഖിയൻ

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.

സുഖിയൻ

[തിരുത്തുക]

ഒരു മികച്ച നാലുമണി പലഹാരമാണ് സുഖിയൻ.മംസ്യത്താലും ഊര്ജത്താലും സമ്പന്നവുമാണ് ഈ പലഹാരം.

ചേരുവകൾ

[തിരുത്തുക]
  • ചെറുപയർ നാലു കപ്പ്
  • ശർക്കര ഒരു കപ്പ്
  • ഏലക്കായ ആറെണ്ണം
  • കടലമാവ്/മൈദ ഒരു കപ്പ്
  • എണ്ണ മുക്കിപൊരിക്കാൻ


തയ്യാറാക്കുന്ന വിധം

[തിരുത്തുക]

ചെറുപയർ ആവശ്യത്തിനു വെള്ളമൊഴിച് വേവിക്കുക. വെന്തു പൊട്ടി കഴിയുമ്പോൾ അടുപ്പിൽ നിന്നും ഇറക്കി വച്ച് ബാക്കി വന്ന വെള്ളമുണ്ടേൽ വാർത്തു കളയുക. ശേഷം അതിലേക് ശർക്കര ചുരണ്ടിയതും ഏലക്കായ പഞ്ചസാര ചേർത്ത് പൊടിച്ചതും ചേർത്ത് നന്നായി ഇളക്കുക. ഈ മിശ്രിതം നന്നായി കുഴഞ്ഞു വന്നാൽ ഒരു ചെറുനാരങ്ങയുടെ വലുപ്പത്തിൽ ഉരുട്ടിയെടുക്കുക. പൊതിയാനുള്ള മിശ്രിതം തയ്യാറാക്കുന്നതിനായി കടലമാവും മൈദയും സമം ചേർത്ത് അതിലേക്ക് ആവശ്യത്തിനു ഉപ്പു ചേർത്ത തണുത്ത വെള്ളം ചേർത്ത് ഇളക്കുക, കുറേശ്ശെ വെള്ളം ചേർത്തിളക്കിയാൽ കട്ടപിടിക്കുന്നത് തടയാൻ പറ്റും. അടുത്തതായി കുഴിവുള്ള പാത്രത്തിൽ എണ്ണയൊഴിച്ച് ചൂടാക്കുക. എണ്ണ നന്നായി ചൂടായി കഴിഞ്ഞാൽ ഉരുട്ടി വച്ച ചെറുപയർ മിശ്രിതം തയ്യാറാക്കി വച്ചിരിക്കുന്ന മാവിൽ മുക്കി എണ്ണയിലിടുക, മൊരിഞ്ഞു ഒരു തവിട്ടു നിറം വരുമ്പോൾ കോരിയെടുക്കുക.

"https://ml.wikibooks.org/w/index.php?title=പാചകപുസ്തകം:സുഖിയൻ&oldid=16832" എന്ന താളിൽനിന്ന് ശേഖരിച്ചത്