Jump to content

പാചകപുസ്തകം:വെജിറ്റബിൾ ബിരിയാണി

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.

ചേരുവകൾ

  1. ബിരിയാണി അരി ഒരു കിലോ
  2. അണ്ടി പരിപ്പ്, ഉണക്ക മുന്തിരി 50 ഗ്രാം വീതം
  3. ഗ്രീൻ പീസ്‌, കാരറ്റ്, കാബാജ്, തക്കാളി, കോവക്ക, കോളി ഫ്ലവർ, ബീൻസ് എന്നിവ വൃത്തിയാക്കിയ ശേഷം അരിഞ്ഞത് 200 ഗ്രാം വീതം
  4. പച്ച മുളക് നാലെണ്ണം
  5. ഇഞ്ചി ഒരു കഷണം
  6. കറിവേപ്പില, മല്ലിയില അരിഞ്ഞത് ആവശ്യത്തിനു
  7. മാസലകൂട്ടുകൾ എല്ലാം കൂടി അരചെടുത്തത് ഒരു ടേബിൾ സ്പൂൺ
  8. സവാള അരിഞ്ഞത് രണ്ടെണ്ണം
  9. നെയ്യ ഒരു കപ്പ്‌
  10. തേങ്ങ രണ്ടെണ്ണം
  11. ഉപ്പ്‌ പാകത്തിന്

പാകം ചെയ്യുന്ന വിധം

[തിരുത്തുക]

നീളത്തിൽ അരിഞ്ഞ സവാള വറുത്തു വെക്കണം. രണ്ടു തേങ്ങയുടെ കുറുകിയ തനി പാൽ വേറെ വെക്കണം. രണ്ടാം പാലിൽ ഗ്രീൻ പീസ്‌, കാരറ്റ്, കാബാജ്, തക്കാളി, കോവക്ക, കോളി ഫ്ലവർ, ബീൻസ് എന്നിവ വൃത്തിയാക്കിയ ശേഷം അരിഞ്ഞത് 200 ഗ്രാം വീതം പച്ച മുളക് നാലെണ്ണം ഇഞ്ചി ഒരു കഷണം കറിവേപ്പില, മല്ലിയില അരിഞ്ഞത് ആവശ്യത്തിനു മാസലകൂട്ടുകൾ എല്ലാം കൂടി അരചെടുത്തത് ഒരു ടേബിൾ സ്പൂൺചേരുവകൾ ഇട്ടു വേവിക്കണം.

മുക്കാൽ വേകുമ്പോൾ മുക്കാൽ വെന്ത ചോറ് മേൽ ചേരുവയായി ചേർത്ത് തുടരെ ഇളക്കണം. നേരെത്തെ വേറെ മാറ്റി വെച്ച തനി പാലിൽ അളവിൽ പറഞ്ഞ അണ്ടി പരിപ്പിന്റെ പകുതിയെടുത്ത് അരച്ചതും ഉപ്പും ചേർത്ത് ചോറിലോഴിച്ചു വീണ്ടും ഇളക്കണം, ശേഷം വറുത്തുവെച്ച സവാള മുകളിൽ നിരത്തി ഒരു സ്പൂൺ നെയ്യൊഴിച്ച് ഉണക്ക മുന്തിരിയും ശേഷിച്ച അണ്ടി പരിപ്പും വറുത്തു വിതരണം. ഒടുവിലായി തട്ടി പൊത്തി മൂടി വെക്കണം.വേകുമ്പോൾ മുക്കാൽ വെന്ത ചോറ് മേൽ ചേരുവയായി ചേർത്ത് തുടരെ ഇളക്കണം. നേരെത്തെ വേറെ മാറ്റി വെച്ച തനി പാലിൽ അളവിൽ പറഞ്ഞ അണ്ടി പരിപ്പിന്റെ പകുതിയെടുത്ത് അരച്ചതും ഉപ്പും ചേർത്ത് ചോറിലോഴിച്ചു വീണ്ടും ഇളക്കണം, ശേഷം വറുത്തുവെച്ച സവാള മുകളിൽ നിരത്തി ഒരു സ്പൂൺ നെയ്യൊഴിച്ച് ഉണക്ക മുന്തിരിയും ശേഷിച്ച അണ്ടി പരിപ്പും വറുത്തു വിതരണം. ഒടുവിലായി തട്ടി പൊത്തി മൂടി വെക്കണം.