Jump to content

പാചകപുസ്തകം:വെജിറ്റബിൾ കട്ലറ്റ്

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.

ചേരുവകൾ

[തിരുത്തുക]

ഉരുളക്കിഴങ്ങ് പുഴുങ്ങി പൊടിച്ചത്- അരകപ്പ് സവാള- കാൽകപ്പ് പൊടിയായി അരിഞ്ഞത് പച്ച മുളക്- പൊടിയായിഅരിഞ്ഞത് ഒരു ടീസ്പൂൺ ഇഞ്ചി- അരടീസ്പൂൺ വെളുത്തുള്ളി- ഒരു ടീസ്പൂൺ കാരറ്റ് ഗ്രേറ്റ് ചെയ്തത്- അര കപ്പ് ഗ്രീൻപീസ് പുഴുങ്ങിപൊടിച്ചത്- കാൽ കപ്പ് പെരിംജീരകംപൊടി- ഒരു ടീസ്പൂൺ ഗരംമസാല- അര ടീസ്പൂൺ പുതിനയില, വേപ്പില- ഒരു ടീസ്പൂൺ ഉപ്പ്- പാകത്തിന്. പത്തിരി പൊടി- 4 ടീസ്പൂൺ കോൺഫ്‌ളോർ- 2 ടീസ്പൂൺ റവ- അര കപ്പ്

തയ്യാറാക്കുന്ന വിധം

[തിരുത്തുക]

ചട്ടി ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ സവാളയും ചേർത്തു വഴറ്റുക. ഇതിലേക്ക് കാരറ്റ്, ഉരുളക്കിഴങ്ങ് ഗ്രീൻപീസ് എന്നിവകൂടി ചേർത്ത് ഇളക്കാം. ഇതിൽ പാകത്തിന് ഉപ്പും, ഗരംമസാലയും പെരിംജീരക പൊടിയും പുതിനയും വേപ്പിലയും കുരുമുളക്‌പൊടിയും ചേർത്ത് എല്ലാം നന്നായി മിക്‌സ് ചെയ്ത് ഇറക്കി വെക്കുക. തണുത്ത ശേഷം നന്നായി കുഴച്ച് ഇഷ്ടപ്പെട്ട ആകൃതി യിൽ പരത്തിവെക്കുക. പത്തിരി പൊടി, കോൺഫ്‌ളോർ, ഉപ്പ് എന്നിവ ചേർത്ത് ആവശ്യത്തിനുവെള്ളംചേർത്തു നേർമയായികലക്കിവെക്കുക. റവ മിക്‌സിയിൽ പൊടിച്ചു വെക്കുക. പരത്തി വെച്ച് കട്‌ലറ്റ് കലക്കി വെച്ച് മാവിൽമുക്കി റവയിൽ പൊതിഞ്ഞു വെളിച്ചെണ്ണയിൽ വറുത്തു എടുക്കുക. മുട്ട വെള്ള ഒഴിവാക്കിയതാണ്. സോസു കൂട്ടി കഴിക്കാം.