പാചകപുസ്തകം:മൈസൂർ പാക്ക്
Jump to navigation
Jump to search
ആവശ്യമായ സാധനങ്ങൾ[തിരുത്തുക]
സാധനങ്ങൾ | അളവ് |
---|---|
കടലമാവ് | അരക്കപ്പ് |
പഞ്ചസാര | മുക്കാൽ കപ്പ് |
നെയ്യ് | അരക്കപ്പ് |
വെള്ളം | അരക്കപ്പ് |
തയ്യാറാക്കുന്ന വിധം[തിരുത്തുക]
അടി ഭാഗം കനമുള്ള ഫ്രൈ പാനിൽ കടലമാവ് ഇട്ട് അതിന്റെ പച്ചമണം മാറുന്നതുവരെ ചെറിയ തീയിൽ വറുത്തെടുത്ത് മാറ്റിവെയ്ക്കുക. വെള്ളം തിളക്കുമ്പോൾ പഞ്ചസാര ഇട്ട് നന്നായി ഇളക്കി ഒരു നൂൽ പാകത്തിനാവുമ്പോൾ തീ കുറച്ച് കടലമാവ് കുറേശ്ശെ വെള്ളത്തിൽ ഇടുക. ഇടക്കിടെ നെയ്യും ഒഴിച്ച് തുടർച്ചയായി ഇളക്കുക. വശങ്ങളിൽ നിന്ന് വിട്ട് വരുന്ന പാകമാവുമ്പോൾ നെയ്യ് പുരട്ടിയ പ്ലേറ്റിലേക്ക് മാറ്റി തണുക്കാൻ വെയ്ക്കുക. പിന്നീട് ഇഷ്ടമുള്ള രൂപത്തിൽ മുറിച്ചെടുത്ത് ഉപയോഗിക്കാം.