പാചകപുസ്തകം:മുട്ടമാല

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.

ഒരു മലബാരി വിഭവം ആണ് മുട്ടമാല. മുട്ടയും പഞ്ചസാരയും ആണ് ഇതിലെ പ്രധാനപ്പെട്ട ചേരുവകൾ.


ആവശ്യമായ സാധനങ്ങൾ[തിരുത്തുക]

  • മുട്ട 5 എണ്ണം
  • പഞ്ചസാര ഒരു കപ്പ്
  • വെള്ളം ഒന്നര കപ്പ്
  • ഏലക്കായ പൊടിച്ചത് കാൽ ടീസ്പൂൺ

തയ്യാറാക്കുന്ന വിധം[തിരുത്തുക]

മുട്ടയുടെ വെള്ളയും മഞ്ഞയും വേർതിരിച്ചു വെക്കുക. മുട്ടയുടെ മഞ്ഞ നന്നായി അടിചു മാറ്റിവെക്കുക. പഞ്ചസാരലായനി തയ്യാറാക്കാൻ ഒരു വലിയ പാത്രത്തിൽ വെള്ളം തിളപ്പിക്കുക. അതിലേക്ക് പഞ്ചസാരയും ഏലക്കായ പൊടിയും ചേർക്കുക. പഞ്ചസാരപ്പാനി നൂൽ പരുവം ആകുന്നത് വരെ നന്നായി തിളപ്പിക്കുക. ഒരു പ്ലാസ്റ്റിക് ഗ്ലാസ് എടുത്ത് താഴെ ചെറിയ ദ്വാരം ഉണ്ടാക്കുക. അതിലേക്ക് അടിച്ചു വെച്ച മുട്ടമഞ്ഞ ഒഴിച് തിളയ്ക്കുന്ന പഞ്ചസാരപ്പാനിയിലേക്ക് ചെറിയ ദ്വാരത്തിലൂടെ നൂല് പോലെ ഒഴിക്കുക. മുട്ടമഞ്ഞ വേവുന്നതിനു വേണ്ടി ഏതാനും സെക്കന്റുകൾ കാത്തിരിക്കുക. പിന്നെ തീ കുറച്ചു വെള്ളം അതിലേക്ക് കുടയുക. ഇനി ശ്രദ്ധയോടെ മുട്ട അതിൽ നിന്നു ഒരു അരിപ്പ ഉപയോഗിച്ച് പുറത്തെടുക്കുക. അടിച്ചു വെച്ച മുട്ട തീരുന്നത് വരെ ഇത് ആവർത്തിക്കുക. മുട്ടയുടെ വെള്ള ആവശ്യത്തിനു പഞ്ചസാര ചേർത്ത് അടിച്ച് പരന്ന പത്രത്തിൽ പകർന്ന് ആവിയിൽ വേവിച്ചെടുക്കുക. തണുത്ത ശേഷം ഇഷ്ടമുള്ള രൂപത്തിൽ മുറിച്ച് മുട്ടമാലയുടെ കൂടെ വിളമ്പാം.

"https://ml.wikibooks.org/w/index.php?title=പാചകപുസ്തകം:മുട്ടമാല&oldid=16803" എന്ന താളിൽനിന്ന് ശേഖരിച്ചത്