Jump to content

പാചകപുസ്തകം:മാമ്പഴ പുളിശ്ശേരി

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപാഠശാലയിലോ കോമൺസിലോ അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

പ്രധാന ചേരുവകൾ

[തിരുത്തുക]
  • പഴുത്ത മാങ്ങാ
  • മഞ്ഞൾ പൊടി
  • മുളക് പൊടി
  • ഉള്ളി
  • ജീരകം പൊടി
  • വെളിച്ചെണ്ണ
  • തേങ്ങ ചിരവി നന്നായി അരച്ചത്‌
  • തൈര്
  • കടുക്
  • വറ്റൽ മുളക്
  • കറിവേപ്പില
  • അല്പം ഉലുവ പൊടിച്ചത്

ഉണ്ടാക്കുന്ന വിധം:

[തിരുത്തുക]

പഴുത്ത മാങ്ങ ചെത്തി വലിയ കഷണങ്ങൾ ആക്കിയത് (മാങ്ങ അണ്ടിയും ചേർക്കാറുണ്ട്) പാകത്തിന് വെള്ളവും ഉപ്പും, മഞ്ഞൾപൊടിയും, മുളകുപൊടിയും ചേർത്ത് വേവിക്കുക. ഇതിലേക്ക് തേങ്ങയും ജീരകവും നന്നായി അരച്ച് ചേർക്കുക. ഇത് നന്നായി വെന്തു കഴിയുമ്പോൾ അടുപ്പിൽ നിന്നും മാറ്റി തൈര് ചേർത്ത് നന്നായി ഇളക്കുക. വെളിച്ചെണ്ണയിൽ കടുക് പൊട്ടിച്ചു ഉള്ളിയും കറിവേപ്പിലയും മൂപ്പിച്ചു കറിയിൽ ഒഴിക്കുക. അല്പം ഉലുവ പൊടിച്ചത് കറിയിൽ തൂവുക. ചൂടോടെ വിളമ്പാം. (ഉലുവ പൊടിച്ച് ചേർക്കുന്നതിനു പകരം കടുകു വറുക്കുന്നതിൽ മൂന്നോ നാലോ ഉലുവ ഇട്ട് വറുത്തെടുക്കുന്ന രീതിയും നിലവിലുണ്ട്)