പാചകപുസ്തകം:മഷ്റൂം സൂപ്പ്
ദൃശ്യരൂപം
ചേരുവകൾ
[തിരുത്തുക]- മഷ്റൂം - കാൽ കിലോ(ചെറുതായി അരിഞ്ഞതു്)
- വെണ്ണ - അമ്പതു ഗ്രാം
- ഉള്ളി - ഒരു ടേബിൾ സ്പൂൺ(ചെറുതായി അരിഞ്ഞതു്)
- കോൺഫ്ലവർ - ഒരു ടീ സ്പൂൺ
- പാൽ - കാൽ കപ്പ്
- കുരുമുളകുപൊടി - ആവശ്യത്തിന്
- ഉപ്പ് - ആവശ്യത്തിനു്
തയ്യാറാക്കുന്ന വിധം
[തിരുത്തുക]ചൂടാക്കിയ ചീനച്ചട്ടിയിൽ വെണ്ണ ഒഴിച്ച് അതിൽ ഉള്ളി വഴറ്റുക.ഇതിൽ മഷ്റൂം ഇട്ട് വെന്തുവരുമ്പോൾ പാൽ ഒഴിച്ച് കുറച്ച് സമയം തിളപ്പിക്കുക. കോൺഫ്ലവർ ഒരല്പം വെള്ളത്തിൽ കലക്കി ആവശ്യത്തിന് ഉപ്പും ചേർത്ത് വാങ്ങുക. ഉപയോഗിക്കുന്നതിനു മുമ്പ് ആവശ്യത്തിന് കുരു മുളകുപൊടി ചേർക്കുക.