Jump to content

പാചകപുസ്തകം:മരച്ചീനി ഉപ്പുമാവ്

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.

ആവശ്യമുള്ള സാധനങ്ങൾ

[തിരുത്തുക]
  1. മരച്ചീനി - 1 കിലോ
  2. തേങ്ങാ - 1 കപ്പ്
  3. കടുക് - 1 റ്റീസ്പൂൺ
  4. വറ്റൽ മുളക്- 5 എണ്ണം
  5. ഉഴുന്ന് പരിപ്പ് - 1 റ്റീസ്പൂൺ
  6. കറിവേപ്പില - 1 കൊത്ത്
  7. എണ്ണ - കടുക് വറുക്കാൻ
  8. ഉപ്പ് - ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

[തിരുത്തുക]

മരച്ചീനി കൊത്തി നുറുക്കി ഉപ്പിട്ട് വേവിക്കുക. വെള്ളം ഊറ്റിക്കളയുക. അടികട്ടിയുള്ള ഒരു ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച്, കടുക്, മുളക്, ഉഴുന്ന് പരിപ്പ്, കറിവേപ്പില എന്നിവ ഇട്ട് പൊട്ടിക്കുക.അതിലേക്ക് മരച്ചീനിയും തേങ്ങയും ചേർത്ത് ഇളക്കുക.

മുളക് പൊടിയും ഉപ്പും തിരുമ്മി, ഇത്തിരി വെളിച്ചണ്ണയും കുഴച്ച മിശ്രിതം ചേർത്ത് കഴിക്കാം.