Jump to content

പാചകപുസ്തകം:മത്തൻ കുരു സൂപ്പ്

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപാഠശാലയിലോ കോമൺസിലോ അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

മത്തൻ കുരു സൂപ്പ്

[തിരുത്തുക]

ചേരുവകൾ

ഇളയ, പുറമേ പച്ചനിറവും ഉള്ളിൽ വെള്ള നിറവുമുള്ള ഒരു നാടൻ മത്തൻറെ ഉള്ളിലെ അല്ലിയും കുരുവും ചുരണ്ടിയെടുത്തത് .

നാടൻ പച്ചമുളക് - നാലെണ്ണം (എരിവിന് ആവശ്യത്തിനു വേണ്ടത്)

ഒരു തേങ്ങയിൽ നിന്നെടുത്ത ഒന്നാം പാൽ, രണ്ടാം പാൽ

കറിവേപ്പില - ഒരു കതിർപ്പ്

ഉപ്പ് - പാകത്തിന്


പാകം ചെയ്യേണ്ട വിധം

ഒരു മൺ ചട്ടിയിൽ ചുരണ്ടിവേച്ച അല്ലിയും കുരുവും ഇട്ട് രണ്ടാം പാലൊഴിച്ചു അവ നികക്കെ വെള്ളമൊഴിക്കുക., ഇതിൽ പച്ചമുളക് നെടുകെ ചീന്തിയിട്ടു കറിവേപ്പിലയും ആവശ്യത്തിനു ഉപ്പും ചേർത്ത് ഇളക്കി പത്തു മിനിട്ട് നേരം (കുരു വേവുന്നതുവരെ) തിളപ്പിക്കുക. കുരു വെന്തുകഴിഞ്ഞാൽ രണ്ടാം പാലൊഴിച്ചു ഒരു തിള തിളച്ചയുടനെ വാങ്ങിവെക്കുക. ഇളം ചൂടിൽ കുരുവോടെ കഴിക്കുക.

(തേങ്ങാപ്പാലിനുപകരം പച്ചവെള്ളം ഉപയോഗിച്ചും ഇതുണ്ടാക്കാം )