Jump to content

പാചകപുസ്തകം:മട്ടൻ കുറുമ

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.

ആവശ്യമായ സാധനങ്ങൾ

[തിരുത്തുക]
  • മട്ടൻ – ഒരു കിലോ (ചെറുതായ് നുറുങ്ങുക)
  • സവാള – 2 എണ്ണം
  • പച്ചമുളക് – 6 എണ്ണം
  • വെള്ളുള്ളി – 5 അല്ലി
  • ഇഞ്ചി – ഒരു കഷണം
  • തക്കാളി – ഒരു എണ്ണം
  • മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ
  • കുരുമുളക് പൊടി – അര ടീസ്പൂൺ (സ്പൈസി ഇഷ്ടമാണേൽ ഒരു ടീസ്പൂൺ ഉപയോഗിക്കാം)
  • ഗരം മസാലപ്പൊടി – അര ടീസ്പൂൺ
  • കോക്കനട്ട് മിൽക്ക് പൌഡർ – ഒരു കപ്പ് കുറുക്കിയത്
  • (തേങ്ങാപ്പാൽ ഉണ്ടേൽ അത് മതി)
  • കറിവേപ്പില – ഒരു അല്ലി
  • മല്ലിച്ചെപ്പ് – ആവിശ്യത്തിനു

പാകംചെയ്യുന്ന വിധം

[തിരുത്തുക]

മട്ടൻ നന്നായ് കഴുകി ഒരു പാത്രത്തിൽ നല്ല വെള്ളത്തിൽ ഇട്ട് വയ്ക്കുക.

പാത്രത്തിൽ എണ്ണയൊഴിച്ച് അതിൽ പട്ടയും ഏലക്കയും ഇട്ട് ഒന്ന് ചൂടാക്കുക, അതിലേക്ക് സവാള അരിഞ്ഞത് ഇട്ട് വഴറ്റണം, ഒന്ന് റോസ്റ്റ് ആവുമ്പോൽ അതിലേക്ക് തക്കാളി ഇട്ട് സോർട്ട് ചെയ്യുക. പച്ചമുളകും, ഇഞ്ചിയും, വെള്ളുള്ളിയും ഒന്ന് ചെറുതായ് ഗ്രൈന്റ് ചെയ്ത് ഈ സോർട്ട് ചെയ്ത ഐറ്റത്തിലേക്ക് ഇടുക.. ഇത് ബ്രൌൺ കളർ ആകും വരെ സോർട്ട് ചെയ്യുക.. അതിലേക്ക് മഞ്ഞൾപ്പൊടി, ഗരം മസാലപ്പൊടി, കുരുമുളക് പൊടി ചേർത്ത് ഇളക്കുക.. ഒരു അഞ്ച് മിനിറ്റ് കഴിഞ്ഞ് അതിലേക്ക് വെള്ളത്തിൽ നിന്ന് കൈകൊണ്ട് കോരി മട്ടൻ ഇടുക… (പച്ചമുളക് ഒകെക് ഗ്രൈന്റ് ചെയ്ത ജാർ ലേശം തൈരു ഒഴിച്ച് ഒന്ന് അടിച്ച്, ആ തൈരു ഇതിൽ ചേർക്കുന്നത് നല്ലതാണു) എന്നിട്ട് നന്നായ് ഇളക്കി നന്നായ് മൂടി വയ്ക്കുക.. ചെറുതീയിൽ ഒരു 20 മിനിറ്റ് വേവിക്കുക.. ഇടക്ക് ഉപ്പ് ചേർത്ത് കൊടുക്കണം..,

വേവ് ആകുമ്പോൾ അതിലേക്ക് കോക്കനട്ട് മിൽക്ക് പൌഡർ മിക്സ് ചെയ്ത വെള്ളം ചേർക്കുക.. ചെറുതീയിൽ ഒരു പത്ത് മിനിറ്റ് വേവിക്കുക. ലാസ്റ്റ് മല്ലിച്ചെപ്പും കറിവേപ്പിലയും അതിനു മുകളിലേക്ക് ചെറുതായ് നുറുങ്ങി ഇട്ട് കൊടുക്കുക.. കസ്തൂരി മേത്തി കിട്ടുമെങ്കിൽ അതും ചെറുതായ് വിതറി അടച്ച് വക്കുക…

വിളമ്പാൻ ടൈം മൂടി തുറന്ന് അരഗ്ലാസ്സ് വെള്ളത്തിൽ മിൽക്ക് പൌഡർ കലക്കി മുകളിലൊഴിച്ച് ഒന്ന് ചൂടാക്കി എടുക്കുന്നത് ഉത്തമം

"https://ml.wikibooks.org/w/index.php?title=പാചകപുസ്തകം:മട്ടൻ_കുറുമ&oldid=16839" എന്ന താളിൽനിന്ന് ശേഖരിച്ചത്