പാചകപുസ്തകം:ബജി
ദൃശ്യരൂപം
മാവിൽ മുക്കി എണ്ണയിൽ വറുത്തെടുക്കുന്ന തരം പലഹാരങ്ങളെയാണ് പൊതുവിൽ ബജ്ജി എന്ന നാമം കൊണ്ട് വിവക്ഷിക്കുന്നത്. സാമാന്യമായി കടലമാവ് ആണ് മാവുണ്ടാക്കാൻ ഉപയോഗിക്കുക.
മുളകുബജ്ജി
[തിരുത്തുക]അധികം എരുവില്ലത്തതും വലുപ്പമുള്ളതുമായ മുളകാണ് ഇതിനുപയോഗിക്കുന്നത്. മാർക്കറ്റിൽ ബജ്ജി മുളക് എന്ന പേരിൽ തന്നെ മുളക് ലഭിക്കും മുളക് നെടുകെ കീറി വെക്കുക. കടലപ്പൊടി, ഉപ്പ്, മുളക്പൊടി, കായം എന്നിവ് പാകത്തിനുചേർത്ത് കൊഴുക്കനെ മാവാക്കുക. എണ്ണ മൂത്തുകഴിഞ്ഞാൽ മുളകുകഷണങ്ങൾ മാവിൽ മുക്കി മൊരിമൊരിയായി വറത്തുകോരുക.
കുറിപ്പുകൾ
[തിരുത്തുക]- കടലപ്പൊടിക്കുപകരം മൈദ, ഗോതമ്പുപൊടി, അരിമാവ് എന്നിവ ഉപയോഗിക്കാം
- മുളകുബജി പോലെ, കായകൾ.പഴം,പൂവൻപഴം,ചക്കചുള, മുട്ട (വേവിച്ച്) ഇഡ്ഡലി നുറുക്കിയത്, വഴുതനങ്ങ, വെണ്ടക്ക, പാവക്ക, എന്നിവയും ബജ്ജി ഉണ്ടാക്കാൻ ഉപയോഗിക്കാം
- പഴം, പഴുത്ത ചക്ക, തുടങ്ങിയ മധുരമുള്ളവ ഉപയോഗിച്ച് ബജ്ജി ഉണ്ടാക്കുമ്പോൾ കുറച്ച് മധുരം കൂടി ചേർത്താൽ നല്ല സ്വാദ് ആണ്
- ഔഷധ ഗുണമുള്ള കഞ്ഞിക്കൂർക്കയില, മത്ത ഇല, കുമ്പളങ്ങയില എന്നിവകൊണ്ടും ബജ്ജി ഉണ്ടാക്കം.
- പുളിയില്ലാത്ത പച്ചക്കറികൾ ഏതുകൊണ്ടും ബജ്ജി ഉണ്ടാക്കാം. മാങ്ങ, കശുമാങ്ങ, ഇരുമ്പമ്പുളി, കുടമ്പുളി,നെല്ലിക്ക തുടങ്ങിയവകൊണ്ട് ബജ്ജി കണ്ടിട്ടില്ല. ജലപ്രധാന പച്ചക്കറികളായ വെള്ളരിക്ക, കുമ്പളങ്ങ, കക്കരിക്ക, എന്നിവകൊണ്ടും ബജ്ജി കണ്ടിട്ടില്ല.