പാചകപുസ്തകം:പൈനാപ്പിൾ പായസം

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.

ആവശ്യമായ സാധനങ്ങൾ[തിരുത്തുക]

  • ഉണക്കലരി - ഒരു കിലോ
  • ശർക്കര - ഒന്നര കിലോ(ഉരുക്കിയത്)
  • നെയ്യ് - ഇരുന്നൂറു ഗ്രാം
  • ഒരു മുറി തേങ്ങ - കനം കുറച്ച് അരിഞ്ഞത്
  • അണ്ടിപ്പരിപ്പ് - ഇരുപതെണ്ണം
  • ഉണക്കമുന്തിരി - ഇരുപതെണ്ണം
  • പൈനാപ്പിൾ ജ്യൂസ് - രണ്ട് ഗ്ലാസ്

ഉണ്ടാക്കുന്ന വിധം[തിരുത്തുക]

ഒരു പാനിൽ അല്പം നെയ്യൊഴിച്ച് ചൂടാകുമ്പോൾ അതിൽ അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും തേങ്ങാക്കൊത്തും ഓരോന്നായി നിറം മാറാത്ത വിധത്തിൽ വറുത്തു കോരിമാറ്റുക.ഒരു പാത്രത്തിൽ ആവശ്യത്തിന് വെള്ളമെടുത്ത് തിളപ്പിക്കുക.അതിലേക്ക് കഴുകി വൃത്തിയാക്കിയ അരി ഇട്ട് നന്നായി വേവിക്കുക.നന്നായി വെന്ത് വെള്ളം വറ്റിവരുമ്പോൾ അതിലേക്ക് ശർക്കരയും നെയ്യും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അതിൽ പൈനാപ്പിൾ ജ്യൂസ് ഒഴിച്ച് വീണ്ടും ഇളക്കുക.ഇതിലേക്ക് വറുത്തുവെച്ചിരിക്കുന്ന തേങ്ങാക്കൊത്തും അണ്ടിപ്പരിപ്പും ഉണക്ക മുന്തിരിയും ചേർത്ത് ഉപയോഗിക്കാം.