Jump to content

പാചകപുസ്തകം:പുട്ട്

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.

കേരളീയരുടെ തനതു പ്രാതൽ വിഭവമാണു് പുട്ടു്. അരി, ഗോതമ്പ്, ചാമ, പഞ്ഞപ്പുല്ലു് തുടങ്ങി ഒട്ടുമിക്ക ധാന്യങ്ങൾ കൊണ്ടും പുട്ടുണ്ടാക്കാം. ആവശ്യം വേണ്ട സാധനങ്ങൾ:

  • തരിതരിപ്പായി പൊടിച്ച ധാന്യം (അരി, ഗോതമ്പ് ഏതായാലും മതി)
  • തേങ്ങ ചിരവിയത്
  • ഉപ്പ്, വെള്ളം ആവശ്യത്തിനു്

പൊടിച്ചെടുത്ത ധാന്യം ഉപ്പുചേർത്ത വെള്ളം അൽപ്പാൽപ്പമായി ചേർത്തു തരിതരിപ്പായി കുഴയ്ക്കുക. പൊടി കുതിർക്കാനാണിത്. കുറേശെ വെള്ളം ചേർത്ത് കൈ കൊണ്ട് നന്നായി ഞരടി വേണം കുഴയ്ക്കാൻ. ഇങ്ങനെ കുഴച്ച പൊടി അല്പസമയം വെയ്ക്കുക. പുട്ടുകുടത്തിൽ വെള്ളമെടുത്ത് തിളപ്പിക്കുക. പുട്ടുകുറ്റിയിൽ തേങ്ങ ചിരവിയതും പൊടി കുതിർത്തതും ഇടവിട്ട് നിറച്ചു ആവികയറ്റി വേവിക്കുക. കറികളോ പഴമോ ചേർത്തു ചൂടോടെ ഉപയോഗിക്കാം.

"https://ml.wikibooks.org/w/index.php?title=പാചകപുസ്തകം:പുട്ട്&oldid=10440" എന്ന താളിൽനിന്ന് ശേഖരിച്ചത്