പാചകപുസ്തകം:പഴം നുറുക്ക്

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.
Jump to navigation Jump to search

ചേരുവകൾ[തിരുത്തുക]

  • ഏത്തപ്പഴം - മൂന്നെണ്ണം(ചെറുതായി നുറുക്കിയത്)
  • ഉണക്കമുന്തിരി - പത്തെണ്ണം
  • കശുവണ്ടി - പത്തെണ്ണം
  • വെളിച്ചണ്ണ - രണ്ട് ടീ സ്പൂൺ
  • നെയ്യ് - രണ്ട് ടീ സ്പൂൺ
  • പഞ്ചസാര - ആവശ്യത്തിന്

പാകം ചെയ്യേണ്ട വിധം[തിരുത്തുക]

ചൂടാക്കിയ ഒരു പാനിൽ എണ്ണയും നെയ്യുമൊഴിച്ച് അതിൽ ഉണക്കമുന്തിരിയും കശുവണ്ടിയും വറുത്തെടുക്കുക.അതേ എണ്ണയിൽത്തന്നെ നുറുക്കി വച്ചിരിക്കുന്ന ഏത്തപ്പഴം നല്ലപോലെ വഴറ്റി ഒരു പാത്രത്തിലേക്കു മാറ്റുക.അതിലേക്കു വറുത്തു വെച്ചിരിക്കുന്ന കശുവണ്ടിയും ഉണക്കമുന്തിരിയും പഞ്ചസാരയും ചേർത്ത് ഉപയോഗിക്കാം.