Jump to content

പാചകപുസ്തകം:പരിപ്പുവട

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപാഠശാലയിലോ കോമൺസിലോ അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

പരിപ്പ് കുതിർത്തരച്ച ശേഷം എണ്ണയിൽ വറുത്തെടുക്കുന്ന പലഹാരമാണു് പരിപ്പുവട. കാപ്പി/ചായയോടൊപ്പം കഴിക്കാറാണു് പതിവ്. ചട്നി കൂട്ടിക്കഴിയ്ക്കുന്നത് സാധാരണയാണു്

ചേരുവകൾ

[തിരുത്തുക]
  • തുവരപ്പരിപ്പ് - ഒരു കപ്പ്
  • ചെറിയ ഉള്ളി - 4 എണ്ണം
  • വറ്റൽ മുളക് - ഒന്ന്
  • ഇഞ്ചി - ചെറിയ ഒരു കഷണം
  • കറിവേപ്പില - ഒരു തണ്ട്
  • കായം - ഒരു നുള്ള്
  • ഉപ്പ് - ആവശ്യത്തിനു്

പാചകം ചെയ്യുന്ന വിധം

[തിരുത്തുക]

തുവരപ്പരിപ്പ് വെള്ളത്തിലിട്ട് മൂന്നു നാലു മണിക്കൂർ കുതിർക്കുക. അതിനെ ചെറുതായി അരയ്ക്കുക. (അരപ്പിൽ ഇടയ്ക്കിടയ്ക്ക് പരിപ്പ് കഷണങ്ങൾ ഉള്ളതാണു് കൃത്യമായ പരുവം). അതിലേയ്ക്ക് ചെറിയ ഉള്ളിയും ഇഞ്ചിയും അരിഞ്ഞതും വറ്റൽമുളകു പൊട്ടിച്ചതും കറിവേപ്പിലയും ചേർത്ത് കുഴയ്ക്കുക. ആവശ്യത്തിനു ഉപ്പ് ചേർത്ത ശേഷം ഈ മിശ്രിതത്തിൽ നിന്നും ചെറിയ ഉരുളകൾ ഉണ്ടാക്കുക. ഉരുളകളെ കയ്യിൽ വച്ച് അമർത്തി പരന്ന രൂപത്തിലാക്കി എണ്ണയിൽ വറുത്തുകോരുക.

"https://ml.wikibooks.org/w/index.php?title=പാചകപുസ്തകം:പരിപ്പുവട&oldid=10563" എന്ന താളിൽനിന്ന് ശേഖരിച്ചത്