പാചകപുസ്തകം:പപ്പായഹൽവ
ദൃശ്യരൂപം
ചേരുവകൾ
[തിരുത്തുക]- പപ്പായ - ഒരുകിലോ
- പഞ്ചസാര - ഒന്നേകാൽ കപ്പ്
- നെയ്യ് - മുക്കാൽ കപ്പ്
- അണ്ടിപ്പരിപ്പ് - ഇരുപതെണ്ണം(ചെറുതായി നുറുക്കിയത്)
- ഏലയ്ക്ക - നാലെണ്ണം(പൊടിച്ചത്)
- വെള്ളം - ഒന്നര കപ്പ്
തയ്യാറാക്കേണ്ട വിധം
[തിരുത്തുക]പപ്പായ ചെറുതായരിഞ്ഞ് നെയ്യിൽ വഴറ്റിയെടുക്കുക.ഒരു പാത്രത്തിൽ വെള്ളമെടുത്ത് അതിൽ വഴറ്റിയ പപ്പായയും പഞ്ചസാരയും ചേർത്ത് വേവിക്കുക. വെന്തു കഴിഞ്ഞാൽ അതിൽ ഏലയ്ക്കാപ്പൊടിയും നെയ്യിൽ വറുത്ത അണ്ടിപ്പരിപ്പും ചേർത്ത് ഇളക്കിയിറക്കുക.ഇത് ഒരു നെയ്യ് പുരട്ടിയ പാത്രത്തിൽ ഒഴിച്ച് തണുക്കുമ്പോൾ ഉപയോഗിക്കുക.