പാചകപുസ്തകം:നെല്ലിക്ക വൈൻ

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.

ആവശ്യമുള്ള സാധനങ്ങൾ[തിരുത്തുക]

  • നെല്ലിക്ക - ഒരു കിലോ
  • ശർക്കര - മുക്കാൽ കിലോ
  • ഗ്രാമ്പു - നാലെണ്ണം(ചതച്ചത്)
  • ഏലയ്ക്ക - നാലെണ്ണം(ചതച്ചത്)
  • പട്ട - നാലുചെറിയ കഷ്ണം
  • വെള്ളം - മൂന്ന് കപ്പ്(തിളപ്പിച്ചാറിയത്)
  • ചെറു ജീരകം - ഒരു ടീ സ്പൂൺ(പൊടിച്ചത്)

ഉണ്ടാക്കുന്ന വിധം[തിരുത്തുക]

ഉണങ്ങിയ ഒരു ഭരണിയിൽ നെല്ലിക്ക വിതറിയതിനുശേഷം അതിനു മുകളിലായി ശർക്കര ഇടുക. ഇതിനു മുകളിൽ ഗ്രാമ്പുവും,പട്ടയും ഏലയ്ക്കയും ,തിളപ്പിച്ചാറിയ വെള്ളവും ചേർക്കുക.ഭരണി നന്നായി അടച്ച് വായു കടക്കാത്തവിധം കെട്ടി വെയ്ക്കുക.നാലു ദിവസം കഴിയുമ്പോൾ ദിവസേന ഇളക്കിക്കൊടുക്കുക. നെല്ലിക്കയുടെ മുകളിൽ വെള്ളം കണ്ടു തുടങ്ങിയാൽ പൊടിച്ച ജീരകം ഒരു തുണിയിൽ കെട്ടി ഭരണിയിൽ ഇട്ട് നന്നായി അടച്ചു കെട്ടുക.നാൽപ്പത്തഞ്ചുദിവസം കഴിയുമ്പോൾ ഇത് അരിച്ചെടുത്ത് കുപ്പിയിലാക്കി ഉപയോഗിക്കാം .